സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ലണ്ടനിലെ പ്രമുഖ ചെയിൻ സൂപ്പർമാർക്കറ്റിലെ മാനേജരായി ജോലി ചെയ്യുകയായിരുന്നു നദീം. ഇദ്ദേഹത്തിന് കീഴിലാണ് അക്വിബ് ജോലി ചെയ്തത്. എന്നാൽ പ്രവർത്തനക്ഷമത കുറവായതിന് കമ്പനിയുടെ നിർദേശപ്രകാരം നദീം വിശദീകരണം തേടിയിരുന്നു. ഇതിനുശേഷവും ജോലിയിലെ പ്രവർത്തനമികവ് മെച്ചപ്പെടാത്തതിനാൽ അക്വിബിനെ പിരിച്ചുവിട്ടു. ഇതിൽ പ്രകോപിതനായ അക്വിബ് സൂപ്പർമാർക്കറ്റിലെ പാർക്കിങ് ഏരിയയിൽ പതിയിരുന്ന് നദീമിനെ ആക്രമിക്കുകയായിരുന്നു.
നെഞ്ചിൽ കുത്തേറ്റ നദീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഏഴുമാസമായി മാതാപിതാക്കളോടും ഏഴുമാസം ഗർഭിണിയായ ഭാര്യയോടുമൊപ്പമാണ് നദീം ലണ്ടനിൽ താമസിച്ചുവന്നത്. ഒരു വർഷം മുമ്പായിരുന്നു നദീം വിവാഹം കഴിച്ചത്. ഭാര്യയുടെ പ്രസവം അടുത്തിരിക്കെ നദീമിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ
advertisement