ഡിസംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടി നൽകിയ പരാതിയിലാണ് 47 കാരനായ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പെൺകുട്ടിയുടെ മുറിയിലെത്തിയ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയെ മറ്റൊരു വാർഡിലേക്ക് കൊണ്ടുപോയി അസുഖത്തെ കുറിച്ച് മോശം രീതിയിൽ സംസാരിച്ചെന്നും ഉപദ്രവിച്ചു എന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി പിന്നീട് സംഭവം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് പൊലീസിൽ വിവരം അറിയിച്ചു.
advertisement
You may also like:പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ബന്ധുവായ സ്ത്രീ അറസ്റ്റിൽ
ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാൾ നേരത്തേയും ഈ രീതിയിൽ രോഗികളോട് പെരുമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതായി അസിറ്റന്റ് ഇൻസ്പെക്ടർ ഗണേഷ് ലോണ്ഡേ അറിയിച്ചു.