TRENDING:

പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗിക പീഡനത്തിനും ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതിനും കേസ്

Last Updated:

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്.

advertisement
പാലക്കാട് ന​ഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗിക പീഡനത്തിന് കേസെടുത്തു.ജോലി വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കുന്നത്തൂർമേട് നോർത്ത് കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസ്. ഗർഭിണിയാണെന്നറിയിച്ചപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിപ്പിച്ചെന്നും പിന്നീടാണ് താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലായതെന്നും പരാതിയിലുണ്ട് .
പ്രശോഭ് സി വത്സൻ
പ്രശോഭ് സി വത്സൻ
advertisement

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്. മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചിരുന്ന ഫ്ലാറ്റ് പ്രശോഭിന്റെ കുന്നത്തൂർമേട് നോർത്ത് വാർഡിലായിരുന്നു.

യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ഒളിവിൽ പോയ പ്രശോഭിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും ഇയാൾ അതിക്രമം കാട്ടി. ഭീഷണിപ്പെടുത്തി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ഇവിടെ വച്ച് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി.താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി വ്യക്തമാക്കുന്നു.

advertisement

എംഎൽഎ, എംപിമാർ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.തുടർച്ചയായ ഭീഷണികളും പീഡനങ്ങളും സഹിക്കാൻ കഴിയാതെയാണ് പരാതിയുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്.കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽപ്പെട്ട ഏറെക്കാലം മാറി നിന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തിരിച്ചെത്തിയത് നഗരസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായിരുന്നു.11 വോട്ടിന് വിജയിച്ചശേഷം പ്രശോഭ് ആദ്യം പോയി കണ്ടതും രാഹുലിനെയായിരുന്നു .

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രശോഭ് ഒളിവിലാണെന്നാണ് വിവരം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കൗൺസിലർ ഒളിവിൽ പോയെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇയാളെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗിക പീഡനത്തിനും ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതിനും കേസ്
Open in App
Home
Video
Impact Shorts
Web Stories