കഴിഞ്ഞ ദിവസവും ജയസൂര്യ (Jayasurya) യ്ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നു വന്നിരുന്നു. 2013ൽ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ അതിക്രമത്തിനെതിരെയാണ് പരാതി. നടൻ പരാതിക്കാരിയെ സെറ്റിൽ വച്ച് കടന്നു പിടിച്ചു എന്നാണ് പരാതിയിലെ ആരോപണം. ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ എന്നിവർക്ക് മുൻപാകെ യുവതി മൊഴികൊടുത്തു എന്നാണ് സൂചന.
നടി സോണിയ മൽഹാർ പേരുവെളിപ്പെടുത്താതെ ഒരു നടന്റെ പേരിൽ ആരോപണം ഉന്നയിച്ചെങ്കിലും, അത് ജയസൂര്യ എന്ന നിൽയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം തകൃതിയായിരുന്നു. എന്നാൽ, താൻ പരാമർശിച്ച വ്യക്തി ജയസൂര്യ അല്ല എന്ന് സോണിയ മാധ്യമങ്ങളുടെ മുന്നിൽ വിശദീകരണം നൽകി.
advertisement
Location :
Thiruvananthapuram,Kerala
First Published :
August 30, 2024 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Jayasurya| ഷൂട്ടിങ് ലോക്കേഷനില്‍ ലൈംഗികാതിക്രമം; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്