TRENDING:

Shiyas Kareem | നടനും ടെലിവിഷന്‍ താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്

Last Updated:

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍കോഡ്: സിനിമ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കാസർഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്.  പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
ഷിയാസ് കരീം
ഷിയാസ് കരീം
advertisement

വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട്

വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമായ ഷിയാസ് കരീം സ്റ്റാര്‍ മാജിക്, ബിഗ് ബോസ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്.

കേസില്‍ എറണാകുളത്തേക്കു കൂടി അന്വേഷണം  വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.  ഇൻസ്പെപെക്ടർ ജി.പി.മനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

advertisement

സൗദി യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്തു

പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയുടെ പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

Also Read- Mallu Traveler| ‘എനിക്കെതിരായ പരാതി 100% ഫേക്ക്; തെളിവുകൾ കൊണ്ട് നേരിടും’; ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലറുടെ പ്രതികരണം

advertisement

ഒരാഴ്ച മുമ്പ്  കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.  354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തു പോയ മല്ലു ട്രാവലർ തിരിച്ചെത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Shiyas Kareem | നടനും ടെലിവിഷന്‍ താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്
Open in App
Home
Video
Impact Shorts
Web Stories