ബുധനാഴ്ച വൈകുന്നേരം താൻ വീട്ടിൽ തനിച്ചായിരുന്നപ്പോൾ കൊറിയർ ഡെലിവറി ഏജന്റായി വേഷമിട്ട ഒരാൾ തന്റെ അപ്പാർട്ട്മെന്റിൽ കയറി സ്പേ ഉപയോഗിച്ച് ബോധം കെടുത്തിയ ശേഷം തന്നെ ബലാൽസംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ബലാത്സംഗം ചെയ്ത ശേഷം പ്രതി സെൽഫിയെടുത്തെന്നും ചിത്രത്തിനൊപ്പം വീണ്ടും വരുമെന്ന് എഴുതിവെച്ചെന്നും യുവതി ആരോപിച്ചിരുന്നു. എന്നാൽ ആരും ബലപ്രയോഗത്തിലൂടെ അകത്തുകടന്നിട്ടില്ലെന്നും ഇരയുടെ മേൽ സ്പ്രേ ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. യുവതിയുടെ വീട് സന്ദർശിച്ച പുരുഷൻ അപരിചിതനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അന്വേഷണത്തിനിടെ യുവതി താമസിക്കുന്നിടത്തുനിന്നും നിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുത്തിരുന്നു. സിസിടിവി ക്യാമറകളിൽ നിന്ന് പ്രതിയായി കരിതുന്നയാളിടെ വ്യക്തമായ ചിത്രം ലഭിച്ചുവെന്നും എന്നാൽ ചിത്രം യുവതിയെ കാണിച്ചപ്പോൾ തിരിച്ചറിയാൻ വിസമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു .സിസിടിവി ദൃശ്യങ്ങളുടെയും മൊബൈൽ ഫോണിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.ബുധനാഴ്ച വൈകുന്നേരം അയാൾ ഇരയുടെ അപ്പാർട്ട്മെന്റ് സന്ദർശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.പ്രതി തന്റെ ഫോണിൽ നിന്ന് സെൽഫി എടുക്കുകയും തന്റെ ഫോട്ടോകൾ ഓൺലൈനിൽ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയയ്ക്കുകയും ചെയ്തതായി യുവതി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇരുവരുടെയും സമ്മതത്തോടെയാണ് സെൽഫി എടുത്തെന്നാണ് പൊലീസ് പറയുന്നത്.ചിത്രത്തിനൊപ്പം കുറിപ്പ് എഴുതിയത് യുവതി തന്നെയാണെന്നും പൊലീസ് കണ്ടെത്തി.
പ്രതി ഇരയുടെ സുഹൃത്താണെന്നും ഇരുവരും രണ്ടുവർഷമായി പരസ്പരം അറിയാമെന്നും അന്വേഷണത്തിൽ വ്യക്തമായി . മുമ്പ് സ്ത്രീയുടെ വീട്ടിൽ വെച്ച് അവർ പലതവണ കണ്ടുമുട്ടിയിരുന്നു.ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്, തുടർന്ന് സുഹൃത്തുക്കളായി. സംഭവം നടന്നെന്നു പറയുന്ന ബുധനാഴ്ചയും യുവാവ് യുവതിയുടെ വീട്ടിൽ വന്നിരുന്നു. തുടർന്ന് ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. ഇതിൽ താത്‌പര്യമില്ലാതിരുന്ന യുവതി അപ്പോഴുള്ള ദേഷ്യം കാരണം പിന്നീട് യുവാവിനെതിരെ ബലാത്സംഗ പരാതി നൽകുകയായിരുന്നു.