TRENDING:

Arrest | മയക്കമരുന്നും മാരാകായുധങ്ങളുമായി ആറംഗ കവർച്ചാ സംഘം പിടിയിൽ

Last Updated:

കൈകാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. വാഹനത്തിൽ നിന്ന്  കത്തി, പെപ്പർ സ്പ്രേ തുടങ്ങിയ ആയുധങ്ങളും  നിരോധിത മയക്കമരുന്നായ 640 ഗ്രാം  എം.ഡി.എം.എയും കണ്ടെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മയക്കമരുന്നും മാരാകായുധങ്ങളുമായി കവർച്ചയ്ക്ക് എത്തിയ ആറംഗ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ്  ചെയ്തു. വാഹനപരിശോധനയ്ക്കിടെ  നിർത്താതെപോയ  വാഹനത്തെ പിന്തുടർന്ന് ആണ്  പിടികൂടിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മലപ്പുറം സ്വദേശികളായ മുറിപ്പുറം, കുളക്കാട്, വടക്കേക്കര വീട്ടിൽ, മുഹമ്മദ് ആഷിഫ് (23), കുറുമ്പത്തൂർ ,പുന്നത്തൂർ, കരിങ്ങപ്പാറ വീട്ടിൽ ഷെഫീക്ക് (28) അനന്തപുരം, പട്ടർനടക്കാവ് ,ചെറിയാങ്കുളത്ത് വീട്ടിൽ,അബ്ദുൾ റഷീദ് (31) കുറുമ്പത്തൂർ ,വെട്ടിച്ചിറ, വലിയ പീടിക്കൽ വീട്ടിൽ മുഹമ്മദ് മുസ്തഫ (33) ഒതുക്കുങ്ങൽ, മറ്റത്തൂർ, കാവുങ്കൽ വീട്ടിൽ നിഷാദ് അജ്മൽ (23), കുറുമ്പത്തൂർ ,പുന്നത്തൂർ ,കരിങ്കപാറ വീട്ടിൽ അബ്ദുള്ള ആദിൽ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ എരുമപ്പെട്ടി കരിയന്നൂരിൽ വെച്ചാണ്  ഇവർ പിടിയിലായത്. കൈകാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. വാഹനത്തിൽ നിന്ന്  കത്തി, പെപ്പർ സ്പ്രേ തുടങ്ങിയ ആയുധങ്ങളും  നിരോധിത മയക്കമരുന്നായ 640 ഗ്രാം  എം.ഡി.എം.എയും കണ്ടെടുത്തു.

advertisement

മയക്കമരുന്ന് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണർ ആർ. ആദിത്യനാഥിൻ്റെ നിർദേശപ്രകാരം കുന്നംകുളം അസി.കമ്മീഷ്ണർ ടി.എസ്.സി നോജിൻ്റെ നേതൃത്വത്തിൽ എരുമപ്പെട്ടി ഇൻസ്പെക്ടർ കെ കെ.ഭൂപേഷ്, എസ്.ഐമാരായ ടി. സി. അനുരാജ്, കെ. പി. ഷീബു എന്നിരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഓഫീസർമാരായ കെ. വി. സുഗതൻ, സി.ടി. സേവിയർ, കെ.എസ്. അരുൺകുമാർ, പി.ബി. മിനി, കെ. എസ്. സുവീഷ് കുമാർ, എസ്.അഭിനന്ദ്, കെ.വി.സതീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

advertisement

മയക്കുമരുന്ന് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി 

അങ്കമാലി കരയാംപറമ്പ് ഫെഡറൽ സിറ്റി ടവറിലെ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ പ്രതികളുടെ സ്വത്ത് എറണാകുളം റൂറൽ പോലീസ്  കണ്ട് കെട്ടി. മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച  പ്രതികളുടെ സ്വത്ത് വകകളാണ് കണ്ട് കെട്ടിയത്.

ഏഴാം പ്രതി  അഭീഷിന്‍റെ ഇരുപത്തിയൊമ്പത് ലക്ഷം രൂപ വിലവരുന്ന അഞ്ചര സെൻറ് സ്ഥലവും വീടും, കാറും, അക്കൗണ്ടിലുളള അമ്പതിനായിരത്തോളം രൂപയും കണ്ടുകെട്ടി. മൂന്നാം പ്രതി അബ്ദുൾ ജബ്ബാറിന്‍റെ അക്കൗണ്ടിലുള്ള എട്ടര ലക്ഷത്തോളം രൂപയും, സ്കൂട്ടറും, ഭാര്യയുടെ പേരിലുളള കാറും കണ്ട് കെട്ടി. ഒന്നാം പ്രതി മുഹമ്മദ് സഹീറിന്‍റെ അറുപത്തയ്യായിരം രൂപയും, രണ്ട് കാറും, ഒരു ബൈക്കും, നാലാം പ്രതി കാസിമിന്‍റെ അറുപത്തിമൂവായിരം രൂപയും, എട്ടാം പ്രതി അനീഷിന്‍റെ ബൈക്കും, മുപ്പത്തി ഒന്നായിരം രൂപയും,  പത്താം പ്രതി സീമയുടെ മുപ്പത്തയ്യായിരം രൂപയുമാണ് പ്രധാനമായി കണ്ട്  കെട്ടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവിധ ബാങ്കുകളിൽ  പ്രതികളുടെ പന്ത്രണ്ട് അക്കൗണ്ടുകൾ  കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയിതിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തു വാഹനങ്ങളാണ് കണ്ട് കെട്ടിയിട്ടുള്ളത്.  കല്ലൂർകാട് കഞ്ചാവ് കേസിലെ ഒരു പ്രതിയുടെ അഞ്ച് സെൻറ് സ്ഥലവും മറ്റൊരു പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 4 ലക്ഷം രൂപയും നേരത്തെ കണ്ട് കെട്ടിയിരുന്നു. കൂടുതൽ പ്രതികൾക്കെതിരെ നടപടികൾ. വിവിധ ഘട്ടങ്ങളിലാണ്.  ഒന്നരവർഷത്തിനുള്ളിൽ റൂറൽ ജില്ലയിൽ നിന്ന് 800 കിലോഗ്രാമോളം കഞ്ചാവാണ് പിടികൂടിയത്. എഴുപതോളം പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഡി വൈ എസ് പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി എന്നിവർ ഉൾപ്പെടുന്ന ടീമാണ് അന്വേഷിച്ച് നടപടികൾ സ്വീകരിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | മയക്കമരുന്നും മാരാകായുധങ്ങളുമായി ആറംഗ കവർച്ചാ സംഘം പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories