ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ച അജീത് മുംബൈയിൽ പ്ലാസ്റ്റർ ഓഫ് പരീസ് ഉപയോഗിച്ചുള്ള സീലിംഗ് നിർമിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. തൊഴിൽ രംഗത്തു നേരിട്ട പരാജയത്തെത്തുടർന്നാണ് ഇയാൾ പണം തട്ടിപ്പ് തുടങ്ങുന്നത്. 2000 ൽ മുംബൈയിൽ വച്ചാണ് ആദ്യ ഭാര്യ സംഗീതയുമായുള്ള വിവാഹം നടന്നത്. ഇതിൽ ഇയാൾക്ക് ഏഴ് മക്കളുണ്ട്. ജോലി നഷ്ടപ്പെട്ട് 2010 ൽ തിരിച്ചെത്തിയെങ്കിലും മറ്റൊരു ജോലിയും ലഭിച്ചില്ല. തുടർന്ന് മോഷണങ്ങളിൽ ഉൾപ്പെടെ പ്രതിയായി.
advertisement
2016 ൽ ആണ് അജീതിന്റെ പേരിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് സുശീല എന്നയാളെ കണ്ട് മുട്ടുന്നതും 2019 ൽ അവരെ വിവാഹം ചെയ്യുന്നതും. ഇതിൽ ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. വ്യാജനോട്ട് വിതരണം , ആൾമാറാട്ടം, ഇൻഷുറൻസ് തട്ടിപ്പ്, മണി ചെയിൻ തുടങ്ങി നിരവധി കേസുകളിലാണ് അജീതിന്റെ അറസ്റ്റ്.
തന്റെ രണ്ട് ഭാര്യമാർക്കും രണ്ട് വീട് വീതം വച്ചു നൽകുകയും അവർക്ക് ആവശ്യമായത് എല്ലാം എത്തിച്ചു നൽകുകയും ചെയ്തിരുന്നു അജീത്. ഇതിനിടയിൽ ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്തും അജീത് പ്രശസ്തി നേടിയിരുന്നു.
അന്വേഷണത്തിൽ അജീതിന് ആറോളം കാമുകിമാർ കൂടി ഉള്ളതായി കണ്ടെത്തിയെന്നും പോലീസ് പറയുന്നു. ഇവർക്കൊപ്പം ആഡംബരം ജീവിതം നയിക്കാനാണ് അജീത് ഈ തട്ടിപ്പുകൾ നടത്തിയത് എന്നാണ് പോലീസിന്റെ വിലയിരുത്തൽ .