ഓഖ - എറണാകുളം എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. ഈ സമയം നോക്കി കുട്ടിയുടെ അടുത്തെത്തിയ പ്രതി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരികെ എത്തിയപ്പോൾ കുട്ടി വിവരം പറയുകയും ഉടൻ തന്നെ കോഴിക്കോട് റെയിൽവേ പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതി ലഭിച്ചതിനെത്തുടർന്ന് കോഴിക്കോട് വച്ച് പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.ഐ പ്രദീപ്കുമാർ. സി, എ.എസ്.ഐമാരായ ഷമീർ, സുനീഷ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ഡാനി, രന്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement
