അതേസമയം ജീവപര്യന്തം കഠിനതടവിനെതിരായ മുഹമ്മദ് നിഷാമിന്റെ ഹർജിയിൽ ഹൈക്കോടതി ആറ് മാസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിഷാം സമ്പന്നനായ വ്യവസായി ആണെന്നും, സാക്ഷികളെ അപായപ്പെടുത്താൻ സമ്പത്ത് ഉപയോഗിച്ചേക്കുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കൊലപാതകം, നരഹത്യശ്രമം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി പതിനഞ്ചിലധികം കേസുകളിലെ പ്രതിയാണ്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. ചന്ദ്രബോസിന്റെ മരണം ഉറപ്പിക്കാൻ കുറ്റവാളിയിൽ നിന്ന് ക്രൂരമായ പ്രവർത്തികളുണ്ടായെന്നും സംസ്ഥാന സർക്കാർ പറഞ്ഞു.
2015 ഫെബ്രുവരിയിലായിരുന്നു തൃശൂർ ശോഭാസിറ്റി ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും കാറിടിപ്പിച്ചും മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്.39 വര്‍ഷം കഠിനതടവാണ് കോടതി അയാള്‍ക്കു വിധിച്ച ശിക്ഷ. കാറിലെത്തിയ നിഷാമിന് ഗേറ്റ് തുറന്നുകൊടുക്കാന്‍ വൈകി എന്നാരോപിച്ചായിരുന്നു ചന്ദ്രബോസിനെ മർദ്ദിച്ചത്.ക്ഷമ പറഞ്ഞിട്ടും മര്‍ദ്ദനം തുടർന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ ക്യാബിനിലേക്ക് മടങ്ങിയിട്ടും പററകെ ചെന്നു വലിച്ചു പുറത്തിട്ട് കാറിടിപ്പിച്ചു. മാരകമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ചന്ദ്രബോസ് മരിച്ചത്.
advertisement
ഹരിദാസ് വധം: പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു
കണ്ണൂർ: തലശേരി പുന്നോലിൽ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. അധ്യാപികയായ രേഷ്മയ്ക്കെതിരെ അമൃത വിദ്യാലയം മാനേജ്മെന്‍റ് നടപടി സ്വീകരിക്കുകയായിരുന്നു. ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസിന് പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് രേഷ്മ അറസ്റ്റിലായത്. കേസിൽ പതിനഞ്ചാം പ്രതിയാക്കിയാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായ ദിവസം വൈകിട്ടോടെ രേഷ്മയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഭർത്താവിന്‍റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ ഇടം നൽകിയത്. നിജിൽ ദാസ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഏറെ കാലമായി പരിചയമുണ്ടെന്നും രേഷ്മ മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.