TRENDING:

കാസർഗോഡ് ശല്യം ചെയ്യുന്നതിനെതിരെ പരാതി നൽകിയ യുവതിയെ തീ കൊളുത്തിയ കടക്കാരൻ പിടിയിൽ

Last Updated:

പന്തം കത്തിച്ച് പാത്രത്തിൽ ടിന്നറുമായെെത്തിയ രാമാമൃതം യുവതിയുടെ മേലേക്ക് ടിന്നറൊഴിച്ച് തീ കൊളുത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർ​ഗോഡ്: ബേ‍ഡകത്ത് മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ പരാതി നൽകിയ യുവതിയെ കടമുറിയ്ക്ക് അകത്തിട്ട് ടിന്നര്‍ ഒഴിച്ച് തീകൊളുത്തി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രാമാമൃതം അറസ്റ്റിൽ. തൊട്ടടുത്ത് ഫർണിച്ചർ കട നടത്തുകയായിരുന്നു രാമാമൃതം. മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ പരാതി നൽകിയതിന്റെ വൈരാ​ഗ്യത്തിലാണ് ആക്രമണം. ബേ‍ഡകം മണ്ണടുക്കിയിൽ പലചരക്ക് കട നടത്തുന്ന പ്രവാസി നന്ദകുമാറിന്റെ ഭാര്യ സി. രമിതയ്ക്ക് (26) നേരെയാണ് രാമാമൃതത്തിന്റെ കൊടും ക്രൂരത. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം.
News18
News18
advertisement

പതിവായി മദ്യപിച്ച് ശല്യം ചെയ്യുന്നതിനതിര രമിത, രാമാമൃതത്തിനെതിരെ ബേഡകം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനതുടർന്ന് പൊലീസ് സ്ഥലത്തെത്തി രാമാമൃതത്തോട് കടമുറിയൊഴിയാൻ ആവശ്യപ്പെട്ടു. ഇതിന്റെ വൈ​രാ​ഗ്യത്തിലാണ് ആക്രമണം. ഇവരെ മംഗളൂരു എ.ജെ. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവശിപ്പിച്ചു. ബേഡകം പോലീസ് സ്റ്റേഷന് സമീപം വാടകമുറിയിൽ താമസിക്കുന്ന പ്രതി രാമാമൃതത്തെ (56) ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. കടമുറിയിൽ ഇരിക്കുകയായിരുന്ന രമിതയ്ക്കു നേരെ രാമാമൃതം കുപ്പിയിൽ കരുതിയ തിന്നർ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സാധനം വാങ്ങാനെത്തിയ അയൽവാസി സജിതാ പുരുഷോത്തമൻ കടയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം. പന്തം കത്തിച്ച് പാത്രത്തിൽ തിന്നറുമായെത്തിയ രാമാമൃതം യുവതിയുടെ മേലേക്ക് തിന്നറൊഴിക്കുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ രക്ഷപ്പെടാൻ രമിത വരാന്തയിലേക്ക് ചാടി. ഈ സമയം പൊയിനാച്ചി ഭാഗത്തുനിന്നെത്തിയ ശ്രീകൃഷ്ണ ബസ് സംഭവം കണ്ട് നിർത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപ്പോഴേക്കും രമിത തളർന്ന് വീണിരുന്നു. യാത്രക്കാർ ലഭ്യമായ തുണിയും മറ്റും പൊതിഞ്ഞ് തീ അണച്ചു. അതിനിടെ പ്രതി രക്ഷപ്പെടാൻ ബസിൽ കയറി. സജിതാ പുരുഷോത്തമൻ കാര്യം ബസിലുള്ളവരോട് പറഞ്ഞപ്പോഴാണ് ബസിൽ ഉള്ളയാളാണ് തീവെച്ചതെന്ന് മനസ്സിലായത്. ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി. ഉടൻ ബസിനെ അരക്കിലോമീറ്റർ അകലെയുള്ള ബേഡകം പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിന് കൈമാറി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് ശല്യം ചെയ്യുന്നതിനെതിരെ പരാതി നൽകിയ യുവതിയെ തീ കൊളുത്തിയ കടക്കാരൻ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories