ആലപ്പുഴ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികൾക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെയാണ് 7.65 കോടി രൂപ നഷ്ടമായത്. പ്രതിക്കായി മാസങ്ങൾ നീണ്ട അന്വേഷണമാണ് പൊലീസ് നടത്തിയത്. കേസിലെ മറ്റൊരു പ്രതിയായ ഭഗവാൻ റാമിനെ അന്വേഷണം സംഘം ഒരുമാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഭഗവാൻ റാം അറസ്റ്റിലായതോടെ ഫോണുകളെല്ലാം ഉപേക്ഷിച്ച് നിർമൽ ജെയ്ൻ ഒളിവിൽ പോയി. അന്വേഷണം സംഘം രാജസ്ഥാനിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഒടുവിൽ പാലി ജില്ലയിലെ ജോജോവാർ എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ അന്വേഷണ സംഘം കണ്ടെത്തുന്നത്.
advertisement
2020 മുതൽ നിർമൽ ജെയിൻ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആദ്യമായാണ് ഇയാൾ പൊലീസിന്റെ വലയിലാകുന്നത്. പ്രതിക്ക് പത്തോളം ബാങ്കിൽ അക്കൌണ്ടുകൾ ഉള്ളതായും ക്രിപ്റ്റോ വാലറ്റുകൾ ഉള്ളതായും പൊലീസ് പറഞ്ഞു. കൂടാതെ നിരവധി ബാങ്കുകളുടെ പേരിൽ വ്യാജ ഇ മെയിൽ ഐഡിയയും ഇയാൾ ഉണ്ടാക്കിയിട്ടുണ്ടെ്. പ്രതിയിൽ നിന്നും ഓൺലൈൻ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും എന്നാണ് പൊലീസിന്റെ നിഗമനം.