ഗുരുവായൂർ സ്വദേശിനിയായ യുവതി പട്ടാമ്പിയിൽ എന്തിനാണ് എത്തിയതെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ഉപയോഗിച്ചിരുന്ന ഫോൺ കാണാതായതുമുതൽ ഇടയ്ക്കിടെ ഓണാകുകയും ഓഫാകുകയും ചെയ്തിരുന്നു. അവസാനമായി ഫോൺ ഓണായത് പട്ടാമ്പി ശങ്കരമംഗലം ഭാഗത്താണ്. എന്നാൽ അൽപ്പസമയത്തിനകം ഫോൺ ഓഫാകുകയും ചെയ്തു. ഇതോടെ ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് പുഴയിൽ ഇറങ്ങിയ പ്രദേശവാസി യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം തീരത്തോട് ചേർന്ന പുൽക്കാടുകളോട് ചേർന്ന് കിടക്കുന്നത് കണ്ടെത്തിയത്.
advertisement
തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുറച്ച് അകലെ മാറി യുവതിയുടെ ബാഗ് കണ്ടെത്തിയത്. അവിടെ നിന്ന് വീണ്ടും അകലെയാണ് യുവതിയുടെ ബാങ്ക് രേഖകളും ഗുളികകളും അടങ്ങിയ മറ്റൊരു കവറും കണ്ടെത്തിയത്. കവറില്‍ നിന്നും കണ്ടെത്തിയ ബാങ്ക് പാസ് ബുക്കിലുള്ള ഫോൺ നമ്പരിൽ ബന്ധപ്പെട്ടതോടെയാണ് ഹരിതയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. തൃത്താല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. വിജയകുമാര്‍, പേരാമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ വി. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Also Read- ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഇടതു കൈപ്പപത്തി അറ്റുപോയ നിലയില്‍
ഹരിത ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത കൈവരികയുള്ളുവെന്ന് പൊലീസ് അറിയിച്ചു. യുവതി വിഷാദ രോഗത്തിന് മരുന്ന് കഴിച്ചിരുന്നതായും പൊലീസ് പറയുന്നു. സനീഷാണ് ഭര്‍ത്താവ്. അഞ്ച് വയസുകാരന്‍ ദ്രുപത് മകനാണ്.
Summary- It is alleged that the body of a young woman who went missing two days ago was found without the palm of her hand. The woman's body was found decomposed in Bharathapuzha under the Pattambi bridge.