കായംകുളത്ത് വീട് കുത്തി തുറന്ന് 50 പവനും 2.65 ലക്ഷം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ് പട്ടുവം സ്വദേശി ഇസ്മായിൽ . പ്രതിയിൽ നിന്ന് കണ്ടെടുത്ത സ്വർണ്ണം കായംകുളത്തുനിന്ന് മോഷ്ടിച്ചതാണ് എന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ നാലാം തീയതിയാണ് കായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടന്നത്.
Also Read:- കാർ തടഞ്ഞ് ഒന്നരക്കോടി കവർന്ന കേസിൽ മുഖ്യപ്രതി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ
നാല് ജില്ലകളിൽ ഇയാൾക്കെതിരെ മോഷണം കേസുകൾ നിലവിലുണ്ട്. കോഴിക്കോട് ജയിലിൽ റിമാന്റിലായിരുന്ന പ്രതി അവിടെനിന്ന് ഇറങ്ങിയ ഉടനെയാണ് മോഷണം നടത്തിയത്.
advertisement
ബി.കോം. ബിരുദധാരിയായ ഇയാൾ പണവും സ്വർണവും മോഷ്ടിച്ച് ആർഭാടജീവിതം നയിക്കുകയായിരുന്നു. വില കൂടിയ തരം ഷർട്ടുകൾ ധരിക്കാൻ ഉള്ള താല്പര്യമാണ് പ്രതിയെ പ്രധാനമായും മോഷണത്തിലേക്ക് നയിച്ചത് എന്നാണ് കണ്ണൂർ പോലീസിനെ അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുള്ളത്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനും കേസിന്റെ തുടർനടപടികൾക്കുമായി പ്രതിയെ കായംകുളം പോലീസിന് കൈമാറി. ബുള്ളറ്റ് മോഷ്ടിച്ച കേസിൽ നേരത്തെ ഇസ്മായിലിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിക്കുമ്പോഴാണ് പോലീസ് ബല പ്രയോഗത്തിലൂടെ അന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ച സ്ഥലത്ത് നിന്നും നിരവധി മൊബൈൽ ഫോണുകളും ആഡംബര വസ്തുക്കളും കണ്ടെടുത്തു.
