TRENDING:

ഹെല്‍മറ്റ് ധരിച്ചെത്തി ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം പതിവാക്കി; കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാര്‍

Last Updated:

ഔട്ട്‌ലെറ്റിൽ എത്തുള്ള കള്ളന്‍ കുപ്പിയെടുത്ത് മടിയില്‍ ഒഴിപ്പിച്ച ശേഷം കടന്നുകളയാറായിരുന്നു പതിവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ചെത്തി ബിവറേജസ് (beverages) ഔട്ട്‌ലെറ്റില്‍ മോഷണം (theft) പതിവാക്കിയ കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാര്‍.കരമന സ്വദേശി വിജുവിനെയാണ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ (Police) ഏര്‍പ്പിച്ചത്.
advertisement

പവര്‍ഹൗസ് റോഡിലെ പ്രീമിയം ഔട്ട്‌ലെറ്റിൽ എത്തുള്ള കള്ളന്‍ കുപ്പിയെടുത്ത് മടിയില്‍ ഒഴിപ്പിച്ച ശേഷം കടന്നുകളയാറായിരുന്നു പതിവ്. കഴിഞ്ഞ ദിവസം ഔട്ട്‌ലെറ്റില്‍ എത്തിയ വിജു കടയില്‍ കയറി ഒരു കുപ്പി മോഷ്ടിച്ച് പോകുന്നതിനിടെ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് തവണയെങ്കിലും ഇത്തരത്തില്‍ മോഷണം നടന്നിയതായി ജീവനക്കാര്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കള്ളനെ തിരച്ചറിഞ്ഞതോടെയാണ് ജീവനാക്കാര്‍ ഇയാളെ   എത്തിയപ്പോള്‍ ഇയാളെ പിടികൂടിയത്.

രണ്ട് വർഷത്തിനിടെ ഏഴ് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ആറുമാസം കരുതൽ തടങ്കലിലാക്കി

advertisement

സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി അടിപിടി , കൊലപാതക ശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ബാദുഷയെയാണ് (27) അറസ്റ്റ് ചെയ്ത് ആറു മാസത്തെ കരുതൽ തടങ്കലിലാക്കിയത്. കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതൽ തടങ്കലിലാക്കിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്.

Also Read- സിനിമാ സ്റ്റൈലിൽ പോലീസിനെ പറ്റിച്ച് പോക്സോ കേസ് പ്രതി; പ്രതിയെ തന്ത്രപൂർവം കുടുക്കി മുണ്ടക്കയം പോലീസ്

advertisement

2019 മുതൽ ബാദുഷ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്. 2022 ജനുവരിയിൽ പരുവിള ജംഗ്ഷനിലെ കള്ളുഷാപ്പിൽ വച്ച് ഒരു യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജ്യാമ്യത്തിൽ ഇറങ്ങിയ ശേഷം വിജയ ബാറിന്റെ മുൻവശം വച്ച് ഫെബ്രുവരി മാസം ഡി ബി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഡി ബി കോളേജിൽ കെ എസ് യു വും എസ് എഫ് ഐ യും ആയി രാഷ്ട്രീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് അറസ്റ്റിലായി റിമാൻഡിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം മെയ് ഒന്നാം തീയതി മൈനാഗപ്പള്ളി ജംഗ്ഷനിൽ വച്ച് ഒരു യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡിൽ പാർപ്പിച്ച് വരുകയായിരുന്നു.

advertisement

സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജ്യാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതി സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാദുഷയെ കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവായത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ കൊല്ലം റൂറൽ പോലീസ് സ്വീകരിച്ച് വരുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹെല്‍മറ്റ് ധരിച്ചെത്തി ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം പതിവാക്കി; കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാര്‍
Open in App
Home
Video
Impact Shorts
Web Stories