TRENDING:

നല്ലവനായ കള്ളൻ മോഷ്ടിച്ച റബർ ഷീറ്റിന്റെ പണം തിരികെ നൽകി 'മാതൃകയായി '

Last Updated:

5 കിലോയിലധികം വരുന്ന 9 റബർ ഷീറ്റുകളാണ് മോഷണം പോയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നെടുമങ്ങാട്: മോഷ്ടിച്ച റബർ ഷീറ്റിൻ്റെ പണം തിരികെ നൽകി മാതൃകയായി കള്ളൻ. ചുള്ളിമാനൂർ ചാവറക്കോണത്ത് ഷെജ്ന മൻസിലിൽ എം. സലീമിന് (77) ആണ് പണം ലഭിച്ചത്. തിങ്കളാഴ്ച പകലാണ് സലീമിന്റെ വീട്ടിൽ നിന്നും 5 കിലോയിലധികം വരുന്ന 9 റബർ ഷീറ്റുകൾ മോഷണം പോയത്.
advertisement

ഇതിനെ തുടർന്ന്, മോഷ്ടാവിനെ കണ്ടെത്താൻ സലീം അടുത്ത വീടുകളിലെ സിസിടിവിയും പരിശോധിക്കാൻ പറഞ്ഞു. അടുത്ത ദിവസം രാവിലെ പേപ്പറിൽ പൊതിഞ്ഞ നിലയിൽ 600 രൂപ മതിലിന് പുറത്ത് നിന്ന് വീടിൻ്റെ സിറ്റൗട്ടിൽ എറിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.

പണം ലഭിച്ചതിനെ തുടർന്ന് സലീം പൊലീസിൽ പരാതി നൽകിയില്ല. എങ്കിലും കുറച്ച് പണം നഷ്ടം വന്നെന്ന് സലീം പറഞ്ഞു. കെഎസ്ആർടിസി റിട്ട. ജീവനക്കാരൻ സലീമും ഭാര്യ ഷാഹിദ ബീവിയും ആണ് വീട്ടിൽ ഉണ്ടായിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary : Thief returns money of the stolen rubber sheet from chullimanoor house

മലയാളം വാർത്തകൾ/ വാർത്ത/Crime/
നല്ലവനായ കള്ളൻ മോഷ്ടിച്ച റബർ ഷീറ്റിന്റെ പണം തിരികെ നൽകി 'മാതൃകയായി '
Open in App
Home
Video
Impact Shorts
Web Stories