മദ്യപിച്ച് ഇയാള്‍ വാഹനം ഓടിച്ചത് എന്നാല്‍ വീണ്ടും പുറത്തിറങ്ങി മദ്യപിക്കുകയായിരുന്നു. മദ്യപിച്ച് ബോധം ഇല്ലാത്ത അവസ്ഥയായതോടെയാണ് മകന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് വാഹനം ഓടിച്ചത്. തിരക്കേറിയ ദേശീയപാതയിലൂടെ കുട്ടി ഡ്രൈവര്‍ വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പതിമൂന്നുകാരനായ കുട്ടി മലപ്പുറത്തെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇവര്‍ രണ്ടു പേരും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി നിര്‍ത്താതെ മുന്നോട്ട് പോയി. മദ്യലഹരിയില്‍ കാറിന്റെ സൈഡില്‍ സീറ്റില്‍ ഇരുന്നുകൊണ്ട് പിതാവ് പോലീസുകാരെ കൈവീശി കാണിക്കുകയും ചെയ്തു.
advertisement
പിന്നാലെ എത്തിയ പൊലീസ് ചാത്തന്നൂര്‍ ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞു. പിതാവ് മദ്യലഹരിയിലായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇയാള്‍ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കാനാണ് പൊലീസ് തീരുമാനം.
അമ്മയും മകനും ഒരുമിച്ചു യാത്രചെയ്തു; കാര്‍ സദാചാര കമ്മറ്റിക്കാര്‍ അടിച്ചു തകര്‍ത്തു
സദാചാര പൊലീസ് ചമഞ്ഞ് അമ്മയ്ക്കും മകനും നേരെ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരം കൊല്ലം പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം ഉണ്ടായത്. അമ്മയെയും മകനെയും മര്‍ദിക്കുകയും കമ്പിവടി ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും ചെയ്തു. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഷംലയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരികെ വരുമ്പോഴായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ചത്. ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് ഒരാള്‍ അസഭ്യം പറയുകയും ക്മ്പിവടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയും ചെയ്തത്.
കാറില്‍ നിന്നിറങ്ങിയ സാലുവിനെ കമ്പിവടികൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. ഇത് തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന അക്രമികള്‍ ആവശ്യപ്പെട്ടതായി ഷംല പറഞ്ഞു.
ഷംലയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അമ്മയ്ക്കും മകനുമെതിരെ ആരോപണവിധേനായ ആളും പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു.
