TRENDING:

തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് കാൽവെട്ടി റോഡിലെറിഞ്ഞ കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

Last Updated:

ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ് സി/എസ് ടി പ്രത്യേക കോടതിയാണ് വിധിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പോത്തൻകോട് യുവാവിനെ ക്രൂരമായി വെട്ടികൊലപ്പെടുത്തി കാൽവെട്ടി പരസ്യമായി റോഡിലെറിഞ്ഞ കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ് സി/എസ് ടി പ്രത്യേക കോടതിയാണ് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷാവിധി ബുധനാഴ്ച പറയും.
News18
News18
advertisement

2021 ഡിസംബർ 11നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിർ ചേരിയില്‍പ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് എതിർസംഘം വീടുവളഞ്ഞത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെന്ന് സുധീഷിന്‍റെ ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാൻ ശ്രമിച്ചത്. ഇതിന്‍റെ പ്രതികാരമായിരുന്നു കൊലപാതകം. പ്രാണരക്ഷാർത്ഥം മറ്റൊരു വീട്ടിലേക്ക് സുധീഷ് ഓടികയറി. വാതിൽ തകർത്ത് അകത്ത് കയറി പ്രതികള്‍ കുട്ടികളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടികൊലപ്പെടുത്തി വലതുകാൽ വെട്ടിയെടുത്തു.

advertisement

വെട്ടിയെടുത്ത കാലുമായി പോയി വഴിയിലെറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ തിരിച്ചറിഞ്ഞതോടെയാണ് എല്ലാ പ്രതികളിലേക്കും എത്താൻ കഴിഞ്ഞത്. ഉണ്ണിയെന്ന സുധീഷാണ് ഒന്നാം പ്രതി. കൊല്ലപ്പെട്ടയാളിന്‍റെ ഭാര്യാ സഹോദരൻ ശ്യാം, നിരവധി കേസിലെ പ്രതിയായ ഒട്ടകം രാജേഷ് എന്നിവരാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികള്‍. ഒന്നാം പ്രതിയാണ് കാൽവെട്ടിയെടുത്തത്.

കേസിലെ പ്രതികൾക്കെല്ലാം ക്രിമിനൽ പശ്ചാത്തലമുണ്ട്. ഒരു വർഷം മുമ്പാണ് വിചാരണ തുടങ്ങിയത്. കേസിൽ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. പ്രതികളെ പേടിച്ചാണ് കൂറുമാറ്റമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സുധീഷ് കൊല്ലപ്പെട്ട വീട്ടിലെ ഉടമ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. വിദേശത്തായിരുന്ന ഉടമ നാട്ടിലെത്തിയാണ് മൊഴി നൽകിയത്.

advertisement

ഏറെ വില്ലുവിളി നിറഞ്ഞ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം പോലും അട്ടിമറിക്കപ്പെട്ടു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

രണ്ട് പ്രതികളൊഴികെ മറ്റെല്ലാ പ്രതികളും നിലവില്‍ റിമാൻഡിലാണ്. വലിയ സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നടുവിലാണ് കോടതി നടപടികള്‍ നടന്നത്. കേസിലെ മൂന്നാം പ്രതി ഒട്ടകം രാജേഷ് മൂന്ന് കൊലക്കേസ് ഉള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നെടുമങ്ങാട് ഡിവൈഎസ്പിയായ സുൽഫിക്കറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകർ പ്രതികള്‍ക്ക് വേണ്ടി ഹാജരായി. സുധീഷ് വധക്കേസോടെയാണ് സംസ്ഥാനത്ത് ഗുണ്ടാ വേട്ടക്കായി പ്രത്യേക ഓപ്പറേഷൻ തുടങ്ങിയത്. ഗുണ്ടാബന്ധമുള്ള പൊലീസുകാരെ പിരിച്ചുവിടാൻ തുടങ്ങിയതും ഈ കേസിന് പിന്നാലെയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് കാൽവെട്ടി റോഡിലെറിഞ്ഞ കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി
Open in App
Home
Video
Impact Shorts
Web Stories