കുട്ടി മരുന്നുകളോട് പ്രതികരിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ശരീരത്തിന് ചലനശേഷിയില്ല. വെന്‍റിലേറ്റര്‍ സഹായം മാറ്റിയാല്‍ ശ്വാസോഛ്വാസം ഏതു നിലയിലാവുമെന്നും ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്. തലച്ചോറിനടക്കം ഉണ്ടായ പരുക്കുകള്‍ മറ്റവയവങ്ങളെ ബാധിച്ചാല്‍ സാധാരണജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ദുഷ്‌കരമാവും.
അതേസമയം, കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ രണ്ടാനച്ഛന്‍ അരുണ്‍ ആനന്ദിനെ ഇന്ന് മുട്ടം കോടതിയില്‍ ഹാജരാക്കും. വധശ്രമം, കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം, ആയുധമുപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും മദ്യലഹരിയിലായിരുന്നതിനാല്‍ സംഭവത്തെപ്പറ്റി ഒന്നുമറിയില്ല എന്നാണ് ആവര്‍ത്തിക്കുന്നത്.
advertisement
സൂര്യാതപം: സംസ്ഥാനത്ത് ജാഗ്രാതാനിർദ്ദേശം രണ്ടുദിവസം കൂടി ദീർഘിപ്പിച്ചു
അതേസമയം, നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ മനഃപൂര്‍വ്വം ഇത്തരത്തില്‍ മൊഴി നല്‍കുന്നതാണെന്നും പൊലീസ് സംശയിക്കുന്നു. ആദ്യം നല്‍കിയ വിശദീകരണം മാറ്റി അരുണ്‍ കുട്ടികളെ മര്‍ദ്ദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായി മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൃത്യത്തില്‍ ഇവര്‍ക്കും പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കുട്ടികളെ ഒഴിവാക്കാന്‍ ഇരുവരും ബോധപൂര്‍വ്വം ശ്രമിച്ചതാണോയെന്നും സംശയമുണ്ട്. എട്ടു മാസം മുമ്പാണ് കുട്ടികളുടെ അച്ഛന്‍ മരിച്ചത്. ബന്ധുവായ അരുണ്‍ പിന്നീട് കുട്ടികളുടെ അമ്മയോടൊപ്പം കൂടുകയായിരുന്നു. എന്‍ജിനീയറിംഗ് ബിരുദധാരികളാണ് അരുണും കുട്ടികളുടെ അമ്മയും.
