കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൈപ്പടയിലെഴുതിയ കത്ത് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ശബരിമല സന്ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ കനകദുര്‍ഗ എത്തിയെങ്കിലും അവിടെ താമസിപ്പിക്കാന്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തയാറായില്ല. ഇതേതുടര്‍ന്നാണ് ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയെ സമീപിച്ചിട്ടുണ്ട്.
Also Read 'നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ല'; രവി പൂജാരിയെ വിരട്ടി പി.സി ജോര്‍ജ്
advertisement
സപ്ലൈകോ ജീവനക്കാരിയായ കനകദുര്‍ഗ കഴിഞ്ഞ ദിവസം മുതല്‍ അങ്ങാടിപ്പുറം ഡിപ്പോയില്‍ ജോലിക്ക് പോയിത്തുടങ്ങി. ആനമങ്ങാട് മാവേലി സ്റ്റോറില്‍ അസി.സെയില്‍സ് ഗേള്‍ ആയിരുന്ന ഇവരെ സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് അങ്ങാടിപ്പുറത്തേക്കു മാറ്റിയത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സുരക്ഷയ്ക്കായി പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
