'നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ല'; രവി പൂജാരിയെ വിരട്ടി പി.സി ജോര്‍ജ്
Last Updated:
ഫോണില്‍ വിളിച്ചയുടന്‍ നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേയെന്നു ചോദിച്ചു. കണ്ടില്ല, വായിക്കാന്‍ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോഴാണ് താന്‍ രവി പൂജാരിയാണെന്നു വെളിപ്പെടുത്തിയത്.
കോട്ടയം: കഴിഞ്ഞ ദിവസം അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരി തന്നെയും ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. രണ്ടാഴ്ച മുന്‍പ് ആഫ്രിക്കയില്‍ നിന്നും ലഭിച്ച നെറ്റ് കോളിലാണ് രവി പൂജാരി തനിക്കെതിരെ വധ ഭീഷണി മുഴക്കിയതെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോണില്‍ വിളിച്ചയുടന്‍ നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേയെന്നു ചോദിച്ചു. കണ്ടില്ല, വായിക്കാന്‍ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോഴാണ് താന്‍ രവി പൂജാരിയാണെന്നു വെളിപ്പെടുത്തിയതെന്ന് പി.സി ജോര്‍ജ് പറയുന്നു.
തന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. എന്നാല്‍ 'നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്'എന്ന് അറിയാവുന്ന ഇംഗ്ലിഷില്‍ മറുപടി നല്‍കിയെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. പിന്നീടും ഇതേ നമ്പരില്‍ നിന്നും വിളിവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീകള്‍ക്കെതിരെ സംസാരിച്ചതിനാണ് തനിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് അപ്പോഴാണ് മനസിലായതെന്നും പി.സി വ്യക്തമാക്കി.
advertisement
എഴുപതോളം കേസുകളില്‍ പ്രതിയായ രവി പൂജാരി കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ബംഗലുരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസിലും ഇയാള്‍ പ്രതിയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2019 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ല'; രവി പൂജാരിയെ വിരട്ടി പി.സി ജോര്‍ജ്


