TRENDING:

Arrested | പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന മൂന്നുപേർ പിടിയിൽ

Last Updated:

പെട്രോൾ അടിക്കാൻ എത്തിയശേഷം ബാഗുമായി കടന്നുകളയുകയായിരുന്നു 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പെട്രോൾ പമ്പിൽ  ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ  മുഹമ്മദ് ആക്കിബ് (23), ചെട്ടിപ്പടി അരയന്‍റെ പുരയ്ക്കൽ വീട്ടിൽ മുഹമ്മദ് വാസിം (31), ചെട്ടിപ്പടി പക്കർക്കാന്‍റെ പുരയ്ക്കൽ വീട്ടിൽ സഫ്‌വാൻ (28) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മൂന്നുപേർ
അറസ്റ്റിലായ മൂന്നുപേർ
advertisement

കഴിഞ്ഞ 20 ന് പുലർച്ചെ രണ്ടരയോടെ കോട്ടായിയിലുള്ള പെട്രോൾ പമ്പിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘം അഞ്ഞൂറ് രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പണം കൊടുക്കാതെ, പമ്പിൽ പണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുത്ത് പോവുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരന് മർദ്ദനമേറ്റു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.

advertisement

ട്രയിനിൽ മംഗലാപുരത്തേക്ക് രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഏഴ് മോഷണ കേസുകളുടെ ചുരളഴിയിക്കാൻ പോലീസിന് കഴിഞ്ഞു. മുഹമ്മദ് ആക്കിബിന്‍റെ നേതൃത്വത്തിലായിരുന്നു മോഷണങ്ങൾ നടന്നത്. പരപ്പനങ്ങാടി സ്റ്റേഷനിലും ആറ് കേസുകളുണ്ട്. ആലുവ ഡി.വൈ.എസ്.പി. പി.കെ. ശിവന്‍കുട്ടി, ചെങ്ങമനാട് ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാർ, സബ്ബ് ഇൻസ്പെക്ടർമാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐമാരായ രാജേഷ് കുമാർ, സിനിമോൻ, സി.പി.ഒമാരായ ലിൻസൻ, കൃഷ്ണരാജ്  എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

advertisement

യുവാവിനെ തട്ടിക്കൊണ്ടുപോയി മുടി മുറിച്ചു

യുവാവിനെ തട്ടിക്കൊണ്ടുപോയി മുടിയും താടിയും മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈസ്റ്റ്‌ വാഴപ്പിള്ളി ഇലാഹിയ നഗർ ഭാഗത്തു പെണ്ടാണത്ത് വീട്ടിൽ ദിലീപ് (48), മകൻ അഖിൻ (21), മുടവൂർ കൊഞ്ഞരവേലിൽ പുത്തൻവീട്ടിൽ അഷ്‌ജിത് സജീവ് (24) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.കെ. ശശികുമാറിന്‍റെ നേതൃത്വത്തിലാണ്  അറസ്റ്റ് ചെയ്തത്

യുവതിയെ ഉപദ്രവിച്ച കേസിൽ കടയുടമ അറസ്റ്റിൽ

advertisement

യുവതിയെ ഉപദ്രവിച്ച കേസിൽ കടയുടമ അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി ആശുപത്രി പരിസരത്ത് റോഡരുകിൽ വെച്ച് യുവതിയെ മർദ്ദിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ പായിപ്ര പെഴക്കപ്പിള്ളി  വടയത്ത് വീട്ടിൽ  നവാസ് മുഹമ്മദ് (42)നെ മുവാറ്റുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ ഒ.എം. സൈതിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

advertisement

Summary: Three people were arrested in a case involving attack on a petrol pump worker

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrested | പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന മൂന്നുപേർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories