മുഖ്യപ്രതിയായ ദിനേശ് തക്‌സാലെ 2015 ഏപ്രിൽ 21 ന് എൽഐസിയിൽ നിന്ന് രണ്ട് കോടി രൂപയുടെ പോളിസി എടുത്തതായും തുടർന്ന് പ്രതി ഒരു വർഷത്തോളം പ്രീമിയം കൃത്യസമയത്ത് അടച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ 2017 മാർച്ച് 14 ന് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ, പൂനെയിലെ ബെൽവണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2016 ഡിസംബർ 25 ന് വാഹനാപകടത്തിൽ ദിനേശ് മരിച്ചുവെന്ന് കാണിച്ച് ഇൻഷുറൻസ് ക്ലെയിമിന് അപേക്ഷിച്ചു.
Also Read-ലൈനിലെ വൈദ്യുതിയുപയോഗിച്ച് മീൻപിടിത്തം; മൂന്നുപേർ പിടിയിൽ; പന്തീരായിരം രൂപയോളം പിഴ
advertisement
അപേക്ഷ ലഭിച്ചതോടെ എൽഐസി സംഭവത്തില്‍ അന്വേഷണം തുടങ്ങി, ഏകദേശം 6 വർഷത്തെ അന്വേഷണത്തിനൊടുവിൽ ദിനേശ് മരിച്ചിട്ടില്ലെന്ന് എൽഐസി അധികൃതര്‍ കണ്ടെത്തി. പോളിസിയെടുക്കാന്‍ ദിനേശ് നൽകിയ രേഖകളും വ്യാജമാണെന്ന് അന്വേഷണത്തിൽ ബോധ്യമായി.
തുടര്‍ന്ന്, എല്‍ഐസി അധികൃതരുടെ പരാതിയില്‍ മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വര്‍ഷത്തില്‍ 35 ലക്ഷം രൂപ കൃഷിയിലൂടെ വരുമാനമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ദിനേഷ് പോളിസിയില്‍ ചേര്‍ന്നതെന്ന് ഡി.സി.പി മനോജ് പാട്ടീല്‍ വ്യക്തമാക്കി.
