TRENDING:

നഗ്നവീഡിയോ ചിത്രീകരിച്ച് യുവതിയെ ഏഴു വർഷത്തോളം പീഡിപ്പിച്ച വിജിലൻസ് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

Last Updated:

തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി യുവതിയെ ഇയാൾ പീഡിപ്പിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ച് ഏഴുവർഷത്തോളം പീഡിപ്പിച്ച കേസിൽ വിജിലൻസ് പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർ പിടിയില്‍. കുഞ്ചാലുമ്മൂട് വിജിലൻസ് ഗ്രേഡ് എസ്സിപിഒ സ്നേഹ വീട്ടിൽ സാബു പണിക്കർ(48), കാച്ചാണ് വിളയില്‍‌ വീട്ടിൽ വി സന്തോഷ്(45), കാച്ചാണി അനന്തപ ഭവനില്‍ എസ് ഉദയകപമാർ(56) എന്നിവരാണ് അറസ്റ്റിലായത്.
advertisement

പീഡിപ്പിച്ച ശേഷം വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി സാബു പണിക്കർ ഏഴു വർഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾ പകർത്തിയ വീഡിയോ പ്രചരിപ്പിച്ച കേസിലാണ് മറ്റു രണ്ടു പേർ പിടിയിലായത്. കേസിൽ സാബു പണിക്കരെ ഇന്നലെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read-കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിലെ ഡോക്ടർ മരിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

യുവതിയുടെ നഗ്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി യുവതിയെ ഇയാൾ പീഡിപ്പിച്ചിരുന്നു.

advertisement

അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്തവിട്ടതിനെ തുടർന്നായിരുന്നു അരുവിക്കര പൊലീസ് കേസെടുത്തത്. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നഗ്നവീഡിയോ ചിത്രീകരിച്ച് യുവതിയെ ഏഴു വർഷത്തോളം പീഡിപ്പിച്ച വിജിലൻസ് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories