ഇതും വായിക്കുക: സൗഹൃദം സ്ഥാപിച്ച് പീഡനം, പണം തട്ടൽ; മോഡലിങ് കോറിയോഗ്രാഫർ പിടിയില്‍
നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് പ്രചരിപ്പിച്ച പ്രതി കുഞ്ഞുമോന്‍ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഭാര്യ ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊന്നത്. ഇന്‍ക്വസ്റ്റിനിടെ പൊലീസിനുണ്ടായ സംശയമാണ് കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ കള്ളിവെളിച്ചത്തായി. ജോലി സ്ഥലത്തേയ്ക്ക് ബസിൽ പോവുകയായിരുന്നു ദിവ്യ വഴി മധ്യേ ബസില്‍നിന്നിറങ്ങി സുഹൃത്തിന്‍റെ ബൈക്കില്‍ പോകുന്നത് കണ്ടപ്പോഴുണ്ടായ സംശയമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
advertisement
ദിവ്യയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
ദിവ്യയുടെ സഹോദരൻ വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം സ്വദേശി ദിപീഷിനാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് കാറിൽ ദിപീഷ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സഹോദരി ദിവ്യയുടെ വീടിൻ്റെ 150 മീറ്റർ അകലെയാണ് അപകടം നടന്നത്. സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.