TRENDING:

Arrest| വീട് വാടകയ്ക്കെടുത്ത് ചാരായവാറ്റ്; തിരുവനന്തപുരത്ത് രണ്ട് പേ‍ർ പിടിയിൽ

Last Updated:

400 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ചാരായം കടത്താനുപയോഗിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വീട് വാടകയ്ക്കെടുത്ത് ചാരായ വാറ്റ് നടത്തിവന്ന രണ്ടംഗ സംഘം പിടിയിൽ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് ചാരായ വാറ്റ് കണ്ടെത്തിയത്. പാലോട് പെരിങ്ങമല സ്വദേശി നൗഷാദ് ഖാൻ, ആറ്റിപ്ര സ്വദേശി അനിൽ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പുളിയറക്കോണത്ത് സെന്റ്‌ മേരീസ് സ്കൂളിന് സമീപത്തെ വീട് വാടകയ്ക്കെടുത്ത് വ്യാജവാറ്റ് നടത്തുകയായിരുന്നു ഇരുവരും. 400 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ചാരായം കടത്താനുപയോഗിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്, പുതുവത്സ വിപണി ലക്ഷ്യം വച്ചായിരുന്നു വൻ തോതിലുള്ള വാറ്റെന്ന് എക്സൈസ് പറഞ്ഞു.

ഇതിൽ നൗഷാദ് ഖാനെ കഴിഞ്ഞ ഓണക്കാലത്തും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 1015 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കാറുമായാണ് അന്ന് ഇയാൾ അറസ്റ്റിലായത്. ജില്ലയിലെ മറ്റ് പല സ്ഥലങ്ങളിലും വീട് വാടകയ്ക്കെടുത്ത് ഇവർ വാറ്റ് നടത്തിയിരുന്നു. വട്ടിയൂർക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് എന്നിവിടങ്ങളിലാണ് നേരത്തേ വാറ്റ് നടത്തിയിരുന്നത്.

advertisement

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രജികുമാർ, നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ഷജീർ, ശ്രീകാന്ത്, ശ്രീകേഷ്, മുഹമ്മദ് മിലാദ്, അധിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്.

ട്രാൻസ്ജെൻഡർ സഹോദരങ്ങളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​രങ്ങളെ ആ​ക്ര​മി​ച്ച സംഭവത്തിൽ ര​ണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീ​കാ​ര്യം ശാ​സ്താം​കോ​ണം അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ്രീ​കാ​ര്യം പോ​ലീ​സാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല്‍​ബി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

advertisement

സഹോദരി ലൈജുവിനൊപ്പമാണ് ട്രാൻസ്ജെൻഡർ സഹോദരങ്ങളായ ആൽബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അ‍ഞ്ച് പേ‍ർ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ട്രാൻസ്ജെൻഡറായ സഹോദരൻ ആൽബിനെ ആക്രമിച്ചത്.

മ​ദ്യ​ല​ഹ​രി​യി​ൽ അ​ഞ്ച് അംഗ സംഘം തങ്ങൾക്കുനേരെ ആ​ക്ര​മ​ണം ന​ട​ത്തുകയായിരുന്നുവെന്ന് ആ​ല്‍​ബി​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| വീട് വാടകയ്ക്കെടുത്ത് ചാരായവാറ്റ്; തിരുവനന്തപുരത്ത് രണ്ട് പേ‍ർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories