സംഭവത്തിൽ തോന്നൂർക്കര പടിഞ്ഞാറ്റുമുറി സ്വദേശികളായ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ തോന്നൂർക്കര ഭാഗത്തുള്ള കള്ളുഷാപ്പിന് സമീപമുള്ള മുരളിയുടെ കടയിലെത്തിയ വിനുവും സന്തോഷും ലഡു കടമായി ആവശ്യപ്പെട്ടു.
ഇതും വായിക്കുക: ഫ്ലാറ്റിന് തീ പിടിച്ചു; ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയ 35കാരനും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം
എന്നാൽ, കടം നൽകാൻ മുരളി വിസമ്മതിച്ചതോടെ പ്രകോപിതരായ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിൽ മുരളിയുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റു. മർദനത്തിന് പുറമെ, മുരളിയുടെ കടയ്ക്കും പ്രതികൾ കേടുപാടുകൾ വരുത്തി. സംഭവത്തിന് ശേഷം ഉടൻ തന്നെ മുരളി ചേലക്കര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
advertisement