മാനേജർ വിപിൻകുമാറിനെ മർദിച്ചിട്ടില്ലെന്നും, പിടിവലി മാത്രമാണ് നടന്നതെന്നും ഉണ്ണി മുകുന്ദൻ വാദിച്ചു. പിടിവലിക്കിടയിൽ മാനേജറുടെ കണ്ണട താഴെ വീണു പൊട്ടിയെന്നും നടൻ പറയുന്നു. ഉണ്ണി മുകുന്ദൻ മാനേജറുടെ ഫ്ലാറ്റിലെത്തിയപ്പോൾ പാർക്കിങ് സ്ഥലത്തായിരുന്നു സംഭവം. മർദിച്ചതിന് സിസിടിവി ദൃശ്യങ്ങളിലോ സാക്ഷിമൊഴികളിലോ തെളിവില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ പരാതിക്കടിസ്ഥാനമായി പോലീസ് കേസ് അന്വേഷിക്കുകയും വ്യക്തമായ തെളിവുകൾ ലഭിക്കുകയും ചെയ്‌തിരുന്നു. 115(2), 126(2),296(B),115(2), 126(2), 296(B), 351(2), 324(4) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കോടതിയിൽ ചാർജ് ഷീറ്റ് കൊടുത്തിരിക്കുന്നത്. ഉപദ്രവിക്കാൻ എന്ന ഉദ്ദേശത്തിൽ ഇരയുടെ ഫ്ലാറ്റ് സമുച്ചയത്തിൽ കടന്നതും, കരുതികൂട്ടി മർദ്ധിച്ചതും, ചീത്ത വിളിച്ചതും, ഭീഷണിപെടുത്തിയതും, കണ്ണട എറിഞ്ഞു നശിപ്പിച്ചതും അടക്കമുള്ള കുറ്റങ്ങൾക്കുള്ള പ്രേത്യേകം വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നതും ചാർജ് ഷീറ്റ് തയ്യാറാക്കിയതും. 10 മിനുറ്റോളമുള്ള cctv ദൃശ്യങ്ങളുടെയും, ദൃസ്സാക്ഷി മൊഴിയുടെയും, സാഹചര്യ തെളിവുകളുടെയും, മൊബൈൽ ടവർ ലൊക്കേഷന്റെയും അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവ തയാറാക്കിയത്.
advertisement
തന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന തരത്തിൽ മാനേജർ പ്രവർത്തിച്ചുവെന്നാണ് നടൻ ആരോപിക്കുന്നത്. ഇതേക്കുറിച്ച് ചോദിക്കാനാണ് മാനേജറുടെ ഫ്ലാറ്റിൽ ഉണ്ണി മുകുന്ദൻ എത്തിയത്. എന്നാൽ, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് മാനേജറുടെ പരാതി. ഇരുവരുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.