നഗരങ്ങളുടെ കണക്കിൽ കേരളത്തിൽനിന്ന് കൊച്ചിയും കോഴിക്കോടുമാണ് മുന്നിലുള്ളത്. കൊച്ചിയിൽ 59612 കേസും കോഴിക്കോട്ട് 10618 കേസുകളുമാണ് 2017ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരം ഡൽഹിയാണ്. ഇവിടെ 2.24 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാജ്യത്ത് 28653 കൊലപാതകങ്ങളാണ് 2017ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 4324 എണ്ണം ഉത്തർപ്രദേശിലാണ്. കേരളത്തിൽ ഇക്കാലയളവിൽ 305 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 51 രാജ്യദ്രോഹകുറ്റമാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ 19 എണ്ണം അസമിലാണ്. ഒരെണ്ണമാണ് കേരളത്തിലുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമം ഏറ്റവും കൂടുതലുള്ളത് ഒഡീഷയിലാണ്, 5220. ഇക്കാര്യത്തിലും കേരളം ഒട്ടും പിന്നിലല്ല. 3163 കേസുകളാണ് കേരളത്തിൽ ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
advertisement
മാനഭംഗ കേസുകൾ ഏറ്റവും കൂടുതലുള്ളത് മധ്യപ്രദേശിലാണ്. 5562 കേസുകളാണ് അവിടെ രജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഇത് 2003 ആണ്. സ്ത്രീധന പീഡനം, തട്ടിക്കൊണ്ടുപോകൽ, വാഹനമോഷണം എന്നിവയൊക്കെ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിൽനിന്നാണ്.