TRENDING:

വിയ്യൂര്‍ ജയിലിലെ തടവുകാരുടെ ഫോണ്‍ വിളി; സൂപ്രണ്ടിന് സസ്പെന്‍ഷന്‍

Last Updated:

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി, ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവര്‍ ആയിരത്തിലധികം തവണ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് വഴിവിട്ട് സഹായം ചെയ്ത വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ജയില്‍ മേധാവി ഷേഖ് ദര്‍വേഷ് സാഹേബിന്റെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനം.  പ്രതികളുടെ ചെയ്തികള്‍ക്ക് സൂപ്രണ്ട് സംരക്ഷണം നല്‍കിയിരുന്നതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ തടവുകാരോട് നിയമപരമല്ലാതെ ഇടപെട്ടു, ദുസ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു തുടങ്ങീ കുറ്റങ്ങളും തെളിയിക്കപ്പെട്ടതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.
News18
News18
advertisement

ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് ആര്‍ സാജനാണ് പുതിയ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ അതീവ സുരക്ഷാ ജയിലിലേക്ക് സ്ഥലം മാറ്റി. അതീവ സുരക്ഷാ ജയില്‍ ജോയിന്റ് സൂപ്രണ്ട് അഖില്‍ എസ് നായരാണ് പുതിയ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട്. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സുധീറിനെ ചീമേനിയിലിക്ക് മാറ്റി. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല സീനിയര്‍ മോസ്റ്റ് ജോയിന്റ് സൂപ്രണ്ട് കെ വി ബൈജുവിനും നല്‍കി.

advertisement

ഉത്തര മേഖലാ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടിലാണ് വിയ്യൂര്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി, ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവര്‍ ആയിരത്തിലധികം തവണ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഫോണ്‍ വിളി തടഞ്ഞ ഉദ്യോഗസ്ഥരെ തടവുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടും സൂപ്രണ്ട് നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലിരുന്ന് പോലും പ്രതികള്‍ ഫോണ്‍ വിളിച്ചിരുന്നു. ഫോണ്‍ വിളിക്ക് സൂപ്രണ്ട് എ ജി സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ ഒത്താശയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന ഇൻസ്പെക്ടർ പിടിയിൽ

കാസർകോട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കാഞ്ഞങ്ങാട്ട് മോട്ടോർ വാഹന ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചെറുപുഴ സ്വദേശി പ്രസാദ് കെ ആർ ആണ് പണവുമായി പിടിയിലായത്.

കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിംഗ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കൈക്കൂലി പിടികൂടിയത്. ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാർത്ഥികളിൽ നിന്നാണ് പണം വാങ്ങിയത്. ഡ്രൈവിംഗ് സ്കൂൾ ഏജൻറുമാർ മുഖേന ടെസ്റ്റിൽ വിജയിപ്പിക്കുമെന്ന ഉറപ്പ് നൽകിയാണ് പണം പിരിച്ചത്. ഏജൻറുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റിനിടെ ഗ്രൗണ്ടിൽ എത്തിയ വിജിലൻസ് സംഘം 2,69,860 രൂപ പിടികൂടി.

advertisement

എൺപത് പേർക്കാണ് ടെസ്റ്റിന് ടോക്കൺ നൽകിയിരുന്നത്. ആഴ്ചയിൽ നാലു ദിവസം ഇത്തരത്തിൽ ടെസ്റ്റ് നടത്തുന്നുണ്ട്. ലൈസൻസ് അപേക്ഷയടക്കം ഓൺലൈൻ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നിൽ ഉദ്യോഗസ്ഥരും, ഏജൻറുമാരും ചേർന്നുള്ള ശക്തമായ മാഫിയ പ്രവർത്തിക്കുന്നതായാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിയ്യൂര്‍ ജയിലിലെ തടവുകാരുടെ ഫോണ്‍ വിളി; സൂപ്രണ്ടിന് സസ്പെന്‍ഷന്‍
Open in App
Home
Video
Impact Shorts
Web Stories