കൊടി സുനി, റഷീദ് എന്നിവര്‍ ആയിരത്തിലധികം തവണ ഫോണ്‍ വിളിച്ചിട്ടുണ്ട്. ഇവര്‍ ആരെയൊക്കെ വിളിച്ചതെന്ന് അറിയാന്‍ പ്രത്യേക അന്വേഷണം വേണം. ഫോണ്‍ വിളി തടഞ്ഞ ഉദ്യോഗസ്ഥരെ തടവുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായി. എന്നാല്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന യാതൊരു നടപടിയും സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
ജയില്‍ മേധാവി ഷേഖ് ദര്‍വേഷ് സാഹേബിന് ലഭിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഉടന്‍ തന്നെ സൂപ്രണ്ട് എ ജി സുരേഷിനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. ജയിലില്‍ തന്നെ വധിക്കാന്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ രണ്ടു സഹതടവുകാര്‍ക്ക് കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘം ക്വട്ടേഷന്‍ നല്‍കിയെന്ന കൊടി സുനിയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ സ്വര്‍ണക്കത്ത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.
advertisement