2019 ജനുവരി 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് പുറത്തു കളിക്കുകയായിരുന്ന മകളെ മിഠായി നൽകാമെന്നു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയ അക്ബർ, ഡിജിറ്റൽ റേപ്പിന് ഇരയാക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിൽ തിരിച്ചെത്തിയ മകൾ തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറഞ്ഞു. തുടര്‍ന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
രാജ്യത്തെ നടുക്കിയ ഡല്‍ഹി നിർഭയ കേസിന് പിന്നാലെയാണ് ‘ഡിജിറ്റൽ റേപ്പ്’ ഇന്ത്യയിൽ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നത്. അതിന് മുൻപ് ഡിജിറ്റൽ റേപ്പിന് ഇരയാകുന്നവർക്ക് നീതി ഉറപ്പാക്കാൻ സഹായിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിലും പ്രത്യേക വകുപ്പായി ഇത് ചേർക്കുകയും ചെയ്തു.
advertisement
'ഡിജിറ്റല്‍ റേപ്പ്' എന്നാല്‍ എന്ത് ?
ഡിജിറ്റലായി നടത്തുന്ന ലൈംഗിക കുറ്റകൃത്യം എന്ന പേരില്‍ ഡിജിറ്റൽ റേപ്പ് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും, ഇത് അത്തരം കുറ്റകൃത്യമല്ല. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും പെൺകുട്ടിയുടെ സമ്മതം കൂടാതെ കൈവിരലോ കാൽവിരലോ സ്വകാര്യ ഭാഗത്തു കടത്തുന്നതാണ് ഡിജിറ്റൽ റേപ്പിന്റെ പരിധിയിൽ വരിക. ‘ഡിജിറ്റ്’ എന്ന ഇംഗ്ലിഷ് വാക്കിൽ നിന്നാണ് ‘ഡിജിറ്റൽ റേപ്പ്’ എന്ന വാക്കിന്റെ പിറവി. ഡിജിറ്റിന് വിരലുകൾ എന്നു കൂടി അർഥമുള്ള സാഹചര്യത്തിലാണ് ഈ പ്രയോഗം അര്‍ത്ഥവത്താകുന്നത്.
2012 വരെ ഇത്തരം കൃത്യങ്ങള്‍ ബലാത്സംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം വെറും ലൈംഗികാതിക്രമം മാത്രമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ, നിർഭയ കേസിലെ ക്രൂരത പുറത്തു വന്നതോടെയാണ് ഇതിനെ അതീവ ഗൗരവമുള്ള കുറ്റകൃത്യമായി കണക്കാക്കി ഇന്ത്യയിൽ നിയമം രൂപീകരിച്ചത്.