TRENDING:

വാട്സാപ്പ് ചാറ്റിനെ ചൊല്ലി ഭാര്യ വഴക്ക് പറഞ്ഞു; നവവരനും പെൺസുഹൃത്തും ജീവനൊടുക്കി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: വാട്സാപ്പ് ചാറ്റ് നവവരന്റെയും പെൺസുഹൃത്തിന്റെയും ജീവനെടുത്തു. സെക്കന്തരാബാദിലെ മരേട് പള്ളിയിലാണ് സംഭവം. ശനിയാഴ്ചയായിരുന്നു ശിവകുമാർ (27) ജീവനൊടുക്കിയത്. നിരന്തരമായി പെൺസുഹൃത്ത് വെനെല്ലയുമായി ചാറ്റ് ചെയ്തതതിന് ഭാര്യ ലഹരി വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തെ തുടർന്നായിരുന്നു ആത്മഹത്യ. പെൺകുട്ടിയുമായുള്ള ചാറ്റ് അവസാനിപ്പിച്ചില്ലെങ്കിൽ കുടുംബത്തിലെ മുതിർന്നവരെ വിവരം അറിയിക്കുമെന്ന് ലഹരി ശിവകുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നു.
advertisement

സുഹൃത്തിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ

ശിവകുമാരിന്റെ മരണം താങ്ങാനാകാതെ വെനെല്ല (19) ശനിയാഴ്ച ആസിഡ് കുടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ശിവകുമാർ വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ശിവകുമാറിന്റെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് കടുത്തവിഷാദത്തിലായ വെനെല്ല ആസിഡ് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസമായിരുന്നു ഇലക്ട്രീഷ്യനായ ശിവകുമാറിന്റെ വിവാഹം. ശിവകുമാറിന്റെ ബാല്യകാലം മുതലുള്ള സുഹൃത്തും അയൽവാസിയുമായിരുന്നു വെനെല്ല. വിവാഹശേഷവും തന്റെ ബാല്യകാല സുഹൃത്തുമായി ശിവകുമാർ ഫോണിൽ സൗഹൃദം തുടർന്നു. ഇത് ഇഷ്ടപ്പെടാത്ത ലഹരി, ഭർത്താവിനോട് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
വാട്സാപ്പ് ചാറ്റിനെ ചൊല്ലി ഭാര്യ വഴക്ക് പറഞ്ഞു; നവവരനും പെൺസുഹൃത്തും ജീവനൊടുക്കി