TRENDING:

വണ്ണം കുറയ്ക്കാൻ ജിമ്മിൽ വിട്ട ഭർത്താവിനെ കാമുകനായ ജിം ട്രെയിനറുമായി ചേർന്ന് അധ്യാപിക കൊലപ്പെടുത്തി

Last Updated:

മെഡിക്കൽ ഓഫീസറായ ഡോ. സുമന്ത് റെഡ്ഡിയും സർക്കാർ ലക്ചററായ ഭാര്യ ഫ്ലോറ മരിയയും 2016ലാണ് പ്രണയിച്ച് വിവാഹിതരായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെലങ്കാന: വാറങ്കലിൽ ജിമ്മിലെ ട്രെയിനറുമായുള്ള പ്രണയബന്ധത്തെ എതിർത്ത ഭർ‍ത്താവിനെ, ഭാര്യയും കാമുകനും പോലീസ് കോൺസ്റ്റബിളും ചേർന്ന് കൊലപ്പെടുത്തി. ഡോക്ടറായ സുമന്ത് റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുമന്തിന്‍റെ ഭാര്യ ഫ്ലോറ മരിയ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. മെഡിക്കൽ ഓഫീസറായ ഡോ. സുമന്ത് റെഡ്ഡിയും സർക്കാർ ലക്ചററായ ഭാര്യ ഫ്ലോറ മരിയയും വാറങ്കലിലെ ഹണ്ടർ റോഡിലാണ് താമസിച്ചിരുന്നത്. 2016ലാണ് ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തത്. സുമന്തിന്റെ സഹോദരന്മാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നോക്കുന്നതിനായി 2018 ൽ ദമ്പതികൾ സംഗറെഡ്ഡിയിലേക്ക് മാറി. അവിടെ, സുമന്ത് സംഗറെഡ്ഡി പിഎച്ച്സിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു.
News18
News18
advertisement

ഫ്ലോറ അവിടെ തന്നെ ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടെ ശരീരഭാരം കുറയ്ക്കുന്നതിനായി അവർ സംഗറെഡ്ഡിയിലെ സിദ്ദു ജിം സെന്ററിൽ പോകാറുണ്ടായിരുന്നു. അവിടെ വെച്ച് ഫ്ലോറ ജിം ട്രെയിനറായ എറോള സാമുവലുമായി പ്രണയത്തിലായി. ഭാര്യയുടെ ഈ ബന്ധം തിരിച്ചറിഞ്ഞ സുമന്ത് അവരെ ഈ ബന്ധത്തിൽ പിന്തിരിപ്പിച്ച് വിവാഹബഹന്ധം മുന്നോട്ടു കൊണ്ടുപോകാമെന്ന പ്രതീക്ഷയിൽ ഫ്ലോറയേയും കൂട്ടി വാറങ്കലിലേക്ക് താമസം മാറി. എന്നിട്ടും ഇരുവരും ബന്ധം തുടർന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നാലെ ഫ്ലോറയും കാമുകനും പൊലീസ് കോൺസ്റ്റബിളായ സുഹൃത്തും ചേർന്ന് സുമന്തിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഫ്ലോറയും സാമുവലും സാമുവലിന്റെ സുഹൃത്തായ എആർ ഹെഡ് കോൺസ്റ്റബിൾ രാജ് കുമാറിന്റെ സഹായം തേടി. അവർ രാജ് കുമാറിന് സംഗറെഡ്ഡിയിൽ ഒരു വീട് വാഗ്ദാനം ചെയ്യുകയും കുറ്റകൃത്യം ചെയ്യാൻ സഹായിക്കുന്നതിന് 50,000 രൂപ നൽകുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 20 ന് രാത്രി, സാമുവലും രാജ് കുമാറും ബട്ടുപള്ളിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു പാലത്തിന് സമീപത്തെത്തിച്ച് സുമന്തിനെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റ സുമന്ത് ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും മാർച്ച് 1ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ സാമുവൽ, ഫ്ലോറ മരിയ, രാജ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വണ്ണം കുറയ്ക്കാൻ ജിമ്മിൽ വിട്ട ഭർത്താവിനെ കാമുകനായ ജിം ട്രെയിനറുമായി ചേർന്ന് അധ്യാപിക കൊലപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories