TRENDING:

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വർഷത്തിന് ശേഷം പിടിയില്‍

Last Updated:

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വർഷത്തിനുശേഷം പൊലീസ് പിടിയിലായി. 2021 ഒക്ടോബർ 4നാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വർഗ്ഗീസ് (24), കാമുകൻ മജീഷ് മോഹൻ (24) എന്നിവരാണ് പിടിയിലായത്.
advertisement

ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരവെ പ്രതികൾ ബെംഗളൂരുവിലേയ്ക്ക് കടക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ പ്രതികൾ ബാംഗളുരുവിൽ നിന്നും പത്തനംതിട്ടയിൽ എത്തിയതായി മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഫോർട്ട് എ സി പിയുടെ നിർദ്ദേശപ്രകാരം നേമം എസ് എച്ച് ഒ രഗീഷ് കുമാർ, എസ് ഐമാരായ വിപിൻ, പ്രസാദ്, എ എസ് ഐമാരായ പത്മകുമാർ, ശ്രീകുമാർ, സി പി ഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണൻ, സാജൻ നിള, ആര്യ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

advertisement

സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചു ; പ്രതികൾ പിടിയിൽ

കൊല്ലത്ത് സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും 2 കുപ്പി വിദേശ മദ്യവും മോഷ്ടിച്ച കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസാണ് പിടികൂടിയത്. തെക്കേവിള സാഗരികത്തിൽ ധന്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിലാണ് കളവ് നടന്നത്. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ അജിത്ത്(19), ഇരവിപുരം വാളത്തുങ്കൽ കട്ടിയിൽ പുത്തൻ വീട്ടിൽ നീലകണ്ഠൻ(18) എന്നിവരാണ് പൊലീസ് പിടിയിലായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീടിന്‍റെ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയതിന് ധന്യയുടെ പരാതി നൽകിയിരുന്നു. കേസ്സ് രജിസ്റ്റർ ചെയ്ത് ഇരവിപുരം പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞത്. ഇരവിപുരം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ് സി.പി.ഓ സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വർഷത്തിന് ശേഷം പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories