TRENDING:

മധ്യപ്രദേശില്‍ ആചാരം ലംഘിച്ച് ശ്രീകോവിലിൽ അതിക്രമിച്ചു കയറി; രാജകുടുംബാംഗമായ സ്ത്രീ അറസ്റ്റിൽ

Last Updated:

മധ്യപ്രദേശ് രാജകുടുംബാംഗമായ ജിതേശ്വരി ദേവിയാണ് അറസ്റ്റിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മധ്യപ്രദേശിൽ ക്ഷേത്രാചാരം മറികടന്ന് ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് രാജകുടുംബാംഗമായ ജിതേശ്വരി ദേവിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ പന്ന ജില്ലയിലെ ബുന്ദേൽഖണ്ഡിലെ പ്രശസ്ത ക്ഷേത്രമായ ശ്രീ ജഗൽ കിഷോർ ക്ഷേത്രത്തിലായിരുന്നു സംഭവം.  എല്ലാ വർഷവും ആചാരപ്രകാരം  അർധരാത്രിയാണ് ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷിക്കാറുള്ളത്.ജിതേശ്വരി ദേവി സ്വയം ആരതി നടത്തണമെന്ന് നിർബന്ധിച്ച് ക്ഷേത്രത്തിലെ ആചാരങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു.
advertisement

തുടർന്ന് ശ്രീകോവിലിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസ് എത്തി ഇവരോട് ക്ഷേത്രപരിസരത്ത് നിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവർ പൊലീസുമായും ക്ഷേത്രഭാരവാഹികളുമായും തർക്കത്തിലേർപ്പെട്ടു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജിതേശ്വരി ദേവി മദ്യപിച്ചിരുന്നതായും ക്ഷേത്ര അധികൃതരുമായി വഴക്കിടാൻ ശ്രമിച്ചതായും നാട്ടുകാർ ആരോപിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്ഷേത്രത്തിൽ ജന്മാഷ്ടമി സമയത്ത് രാജകുടുംബത്തിലെ പുരുഷന്മാർ മാത്രമേ ശുചീകരണ ചടങ്ങിൽ പങ്കെടുക്കാറുള്ളൂവെന്ന് പൊലീസ് സൂപ്രണ്ട് സായ് കൃഷ്ണ എസ് തോട്ട പറഞ്ഞു. ജിതേശ്വരി ദേവിയുടെ മകന് ക്ഷേത്രത്തിൽ വരാൻ കഴിയാത്തതിനാൽ, അവർ തന്നെ ചടങ്ങുകൾ നടത്തുകയായിരുന്നു. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പ്രതിരോധ വെൽഫയർ ഫണ്ടിൽ നിന്നും 65,000 കോടി സർക്കാർ അപഹരിച്ചെന്ന ആരോപണം ഉയർത്തിയതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ജിതേശ്വരി ദേവി പ്രതികരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മധ്യപ്രദേശില്‍ ആചാരം ലംഘിച്ച് ശ്രീകോവിലിൽ അതിക്രമിച്ചു കയറി; രാജകുടുംബാംഗമായ സ്ത്രീ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories