ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളോട് പറഞ്ഞത്. ഇൻക്വസ്റ്റിനിടെ സംശയം തോന്നിയ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Location :
Thrissur,Kerala
First Published :
June 08, 2025 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ