സാംഗ്ലി ജില്ലയിലെ കുപ്‌വാദ് തഹസിലിലാണ് ദമ്പതികൾ താമസിച്ചിരുന്നതെന്ന് എംഐഡിസി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദീപക് ബന്ദ്‌വാൾക്കർ അറിയിച്ചു. ജൂൺ 11 ബുധനാഴ്ച പുലർച്ചെ 12:30 ഓടെയാണ് കൊലപാതകം നടന്നത്. വിവാഹബന്ധം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കൃത്യം നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. തുടർന്ന് കിടക്കയിൽ കിടന്ന ഭർത്താവിനെ യുവതി കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം
advertisement
മനസ്സിലാകുവെന്നും ഇൻസ്പെക്ടർ ദീപക് ബന്ദ്‌വാൾക്കർ പറഞ്ഞു. അതേസമയം, യുവതിക്കെതിരെ കൊലപതാകക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അനിൽ ലോഖണ്ഡെയുടെ രണ്ടാം ഭാര്യയാണ് രാധിക. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ കാൻസർ ബാധിച്ച് മരിച്ചിരുന്നു.