TRENDING:

പ്രസവത്തിനായി ഊരി വച്ച സ്വര്‍ണ്ണം കാണാതായി; അന്വേഷണം ആരംഭിച്ചപ്പോള്‍ സംഭവത്തിന് നാടകീയ വഴിത്തിരിവ്

Last Updated:

കഴിഞ്ഞ ആഴ്ചയിലാണ് ചങ്ങരംകുളം സ്‌റ്റേഷനില്‍ പരാതി ലഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എടപ്പാള്‍: പ്രസവാനന്തരം ഊരിവെച്ച യുവതിയുടെ 15 പവന്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം നാടകീയ വഴിത്തിരിവ്. സ്വര്‍ണ്ണം കാണാതായ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ മണല്‍ കൂനയില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കഴിഞ്ഞ ആഴ്ചയിലാണ് ചങ്ങരംകുളം സ്‌റ്റേഷനില്‍ പരാതി ലഭിച്ചത്. പരാതിയില്‍ യുവതിയുടെ പ്രസവത്തിനായി അലമാരയില്‍ ഊരിവെച്ച 15 പവനോളം സ്വര്‍ണ്ണം, പ്രസവ ശുശ്രൂഷകള്‍ക്ക് ശേഷം കാണാനില്ലെന്നാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പ്രസവത്തിന് സഹായത്തിനായി നിന്ന സ്ത്രീകള്‍ അടക്കം സംശയം തോന്നിയ പലരിലേക്കുമായി പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണം നീണ്ടതോടെയാണ് നാടകീയമായി സ്വര്‍ണ്ണം തിരിച്ചെത്തിയത്. വീടിന് സമീപത്ത് മണല്‍ കൂനയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ നിന്നും മോഷണം നടത്തുന്നു; പൊലീസില്‍ പരാതി നല്‍കി ഭാര്യയുടെ അച്ഛന്‍

advertisement

കാസര്‍ഗോഡ്: മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ നിന്ന് മോഷണം നടത്തുന്നുവെന്ന പരാതിയുമായി ഭാര്യയുടെ അച്ഛന്‍.2019 ജൂലൈ മുതല്‍ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു. ഭാര്യയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ എസ്ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടിക്കുളത്തെ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്. മരുമകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തായത്.

advertisement

മകളുടെ ഭര്‍ത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നതെന്ന് വീട്ടുകാര്‍ മനസിലാക്കിത്തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദ്യം മോഷ്ടാവിനെ കണ്ടെത്താനകാതെ വന്നതോടെയാണ് ബന്ധുക്കള്‍ മരുമകനെ നിരീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസം 29നും ഈ വീട്ടില്‍ മോഷണം നടന്നിരുന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രസവത്തിനായി ഊരി വച്ച സ്വര്‍ണ്ണം കാണാതായി; അന്വേഷണം ആരംഭിച്ചപ്പോള്‍ സംഭവത്തിന് നാടകീയ വഴിത്തിരിവ്
Open in App
Home
Video
Impact Shorts
Web Stories