സംഭവത്തെ തുടർന്ന് 39കാരനായ അരവിന്ദ് ആശിര്വാറിന്റെ മുഖത്ത് ഗുരുതര പൊള്ളലേറ്റു. ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. യുവാവിന്‍റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 35കാരിയായ ഭാര്യ ശിവകുമാരിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അരവിന്ദ് ആശിർവാറും ശിവകുമാരിയും തമ്മിൽ വഴക്ക് പതിവായിരുന്നതായി അയൽക്കാർ പറയുന്നു. കൂലിപ്പണിക്കാരനായ ആശിർവാർ ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകുന്നതാണ് വഴക്കിന് കാരണം. കുറച്ചുകാലം മുമ്പ് ബന്ധുക്കൾ ഇടപെട്ട് തർക്കം പരിഹരിച്ചിരുന്നു. ഇതനുസരിച്ച് അരവിന്ദ് നേരത്തെ വീട്ടിലെത്താൻ തുടങ്ങിയിരുന്നു.
advertisement
എന്നാൽ സംഭവ ദിവസം വീണ്ടും വൈകിയെത്തിയതോടെ ഇരുവരും തമ്മിൽ വഴക്കായി. തർക്കത്തിനൊടുവിൽ ആശിർവാർ ഉറങ്ങാനായി കിടന്നു. എന്നാൽ പുലർച്ചെയോടെ തിളച്ച എണ്ണ ശിവകുമാർ ആശിർവാറിന്‍റെ മുഖത്ത് ഒഴിക്കുകയായിരുന്നു. മുറിയില്‍നിന്ന് അരവിന്ദിന്‍റെ നിലവിളി കേട്ട ബന്ധുക്കളാണ് യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
