TRENDING:

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; കൃത്യം നടത്തിയത് ജോലിക്ക് നിന്ന വീട്ടിൽക്കയറി

Last Updated:

മറ്റൊരു സംഭവത്തിൽ ഭാര്യയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി. അച്ചൻകോവിൽ സ്വദേശി ഷെഫീഖ് എന്നയാളാണ് ഭാര്യ ശ്രീതുവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. കുത്തികൊന്ന ചാത്തന്നൂർ സ്വദേശി ഭർത്താവ് ജിനുവിനെ പോലീസ് പിടികൂടി. ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് രേവതിയെ ഇയാള്‍ കുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രേവതി, ദിനു
രേവതി, ദിനു
advertisement

ഭാര്യയെ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി

കൊല്ലത്ത് മറ്റൊരു സംഭവത്തിൽ ഭാര്യയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി. അച്ചൻകോവിൽ സ്വദേശി ഷെഫീഖ് എന്നയാളാണ് ഭാര്യ ശ്രീതുവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പിന്നില്‍ കുടുംബപ്രശ്‌നമാണെന്നാണ് വിവരം. ഷെഫീഖ് സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നയാളാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടര്‍ന്ന് ഭാര്യ അച്ചന്‍കോവില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് വിളിച്ചുവരുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളും നടത്തി. അതിന് ശേഷമാണ് വീട്ടിനുള്ളില്‍വെച്ച് ഇയാള്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.

advertisement

നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മൂന്നുമക്കളുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; കൃത്യം നടത്തിയത് ജോലിക്ക് നിന്ന വീട്ടിൽക്കയറി
Open in App
Home
Video
Impact Shorts
Web Stories