TRENDING:

രാത്രികാലത്ത് പ്രേതരൂപത്തിൽ കാറോടിച്ച് ആളുകളെ പേടിപ്പിക്കുന്ന സ്ത്രീ പിടിയിൽ

Last Updated:

വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങിയിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് രാത്രികാലത്ത് കാറോടിച്ച് നാട്ടുകാരെ ഭയപ്പെടുത്തുന്ന സ്ത്രീ പിടിയിൽ. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്.
advertisement

Also Read- സ്വകാര്യദൃശ്യങ്ങൾ അജ്ഞാതൻ പുറത്തുവിട്ടു; കർണാടകയിൽ രണ്ട് രണ്ടാംവർഷ വിദ്യാർത്ഥികൾ ജീവനൊടുക്കി

കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തിൽ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂർ അടിവാരത്ത് പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇവർ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ല.

Also Read- ‘അലക്ഷ്യമായി വാഹനമോടിച്ചു’; അപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങിയിരുന്നത്. മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ കാരണം നാട്ടുകാർ ആകെ ഭീതിയിലായിരുന്നു. ഇരുട്ടിന്റെ മറവിൽ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തുന്ന ഇവരെ കണ്ട് നിരവധി പേർ ഭയപ്പെട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രികാലത്ത് പ്രേതരൂപത്തിൽ കാറോടിച്ച് ആളുകളെ പേടിപ്പിക്കുന്ന സ്ത്രീ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories