TRENDING:

Arrest| പൊലീസുകാരനെ ബോംബെറിഞ്ഞ കേസിലെ പ്രതി മയക്കുമരുന്നുമായി പിടിയിൽ

Last Updated:

ഈഞ്ചക്കലിന് സമീപം 100 നിട്രോസൻ ഗുളികകൾ കൈമാറുന്നതിനിടെയാണ് തിരുവനന്തപുരം എക്സൈസ് സംഘം ആകാശിനെ പിടികൂടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കരമന പൊലീസ് സ്റ്റേഷനിലെ (Karamana Police Station) ഉദ്യോഗസ്ഥനെ ബോംബ് (Bomb)എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മയക്കുമരുന്നുമായി (Drugs) പിടിയിൽ. കടകംപള്ളി കമ്പിക്കകം മുടമ്പിൽവീട്ടിൽ അപ്പു എന്ന് വിളിക്കുന്ന ആകാശ് (21) ആണ് അറസ്റ്റിലായത്. ഈഞ്ചക്കലിന് സമീപം 100 നിട്രോസൻ ഗുളികകൾ കൈമാറുന്നതിനിടെയാണ് തിരുവനന്തപുരം എക്സൈസ് സംഘം ആകാശിനെ പിടികൂടിയത്.
advertisement

തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനി കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറും സംഘവും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ ആർ. രാജേഷ് കുമാർ, മണികണ്ഠൻ നായർ, സിഇഒമാരായ സുബിൻ, ഷംനാദ്. എസ്, രാജേഷ്, ശ്രീലാൽ, അഭിഷേക്, ഷാഹിൻ ഡ്രൈവര്‍ അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ

advertisement

ആറ്റിങ്ങലിൽ (Attingal) മാധ്യമ പ്രവർത്തകയ്‌ക്ക് (Woman Journalist) നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.

ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്ക് അടുത്തെത്തിയ ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ യുവാവിനെ പിടികൂടാൻ പിന്നാലെ മാധ്യമപ്രവർത്തക ഓടി. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് നഗ്നനായി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങൽ മാമം ഭാഗത്തു നിന്നും പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടുകയായിരുന്നു.

advertisement

ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ എസ് എച്ച് ഒ മിഥുൻ ഡി, എസ് ഐമാരായ രാഹുൽ പി ആർ, ബിനിമോൾ. ബി, എസ് സി പി ഒമാരായ ശരത്, അജിത്, സി പി ഒമാരായ രജിത്, ആൽബിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| പൊലീസുകാരനെ ബോംബെറിഞ്ഞ കേസിലെ പ്രതി മയക്കുമരുന്നുമായി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories