Also Read- പൊലീസ് ചമഞ്ഞ് പെൺകുട്ടികളെ പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയിൽ; മുറി നൽകിയ ലോഡ്ജുടമയും കസ്റ്റഡിയിൽ
നായയ്ക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചതെന്നാണ് വിവരം. യുവാവിന്റെ ബന്ധു കൂടിയാണ് കസ്റ്റഡിയിലുള്ള ഹക്കീം. ഹക്കീമടക്കം മൂന്ന് പേര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഹര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ തെറ്റി വീണെന്നാണ് ഇവര്‍ പറഞ്ഞത്. യുവാവ് മരിച്ചെന്ന് അറിഞ്ഞതോടെ ഹക്കീം മുങ്ങി.
advertisement
Also Read- ക്ഷേത്രോത്സവത്തിനിടെ വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന കേസിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ
ഹര്‍ഷാദിന് ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്നാണ് വിവരം. നായയ്ക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം രൂക്ഷമായതോടെ ദേഷ്യം കയറിയ ഹക്കീം ഹര്‍ഷാദിനെ മര്‍ദ്ദിച്ചു. അവശനിലയിലായ ഹര്‍ഷാദ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
