ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിൽ പിങ്കിയുടെ ആഭരണങ്ങളുമുണ്ടായിരുന്നു. കൈകൾ കെട്ടി കഴുത്തിൽ കുരുക്കിട്ടിരുന്നു. ഇവർക്കു 30 വയസ്സ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. വിവാഹിതനായ പട്ടിദാർ കഴിഞ്ഞ അഞ്ചു വർഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നു. വിവാഹം കഴിക്കാൻ യുവതി നിർബന്ധിച്ചതോടെ പട്ടിദാർ സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് വിവരം.
ഇൻഡോർ സ്വദേശിയുടേതാണ് വീട്. 2023 ജൂണിലാണ് പട്ടിദാർ ഈ വീട് വാടകയ്ക്കെടുത്തത്. ഒരു വർഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്നു. ഇതു വൈകാതെ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടെയെത്തുകയും ചെയ്തിരുന്നു.
advertisement
ഇതിനിടെ ഈ വീട് മറ്റൊരു താമസക്കാര്‍ക്ക് ഉടമ വാടകയ്ക്ക് കൊടുത്തു. പുതിയ താമസക്കാർ ഈ മുറികളും തുറന്നുകൊടുക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ദുർഗന്ധമുണ്ടായപ്പോൾ താമസക്കാർ ഉടമയെ അറിയിച്ചു. അയാളെത്തി മുറി തുറന്നപ്പോഴാണ് ഫ്രിഡ്ജിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
Summary: A married man, who was facing pressure from his live-in-partner for marriage, allegedly killed the woman in Dewas city of Madhya Pradesh and stored her dead body in a fridge which was discovered after eight months.