കഴിഞ്ഞമാസം 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അനീഷ് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ച് വന്ന പെൺകുട്ടിയെ പീഡനവിവരം പുറത്ത് പറയാതിരിക്കാൻ വേണ്ടി യുവാവ് ഭീഷണിപെടുത്തി. ഇതിനെ തുടർന്ന് പെൺകുട്ടി കൈ ഞരമ്പു മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ ആണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ കൗൺസിലറോട് വിവരം പറയുകയും സ്കൂൾ കൗൺസിലർ ചൈൽഡ് ലൈൻ പ്രവർത്തകരെ പീഡനവിവരം അറീയിപ്പിക്കുകയും ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ ചടയമംഗലം പോലീസിന് വിവരം കൈമാറി.
advertisement
പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പോലീസ് പ്രതിയെ കുറിച്ചു അന്വേഷണം നടത്തിവരുന്നതിനിടയിൽ യുവാവിനെ ഇന്നലെ വൈകിട്ട് പോരേടത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും പ്രതി ഫോണിൽ വിളിച്ചു ഭീഷണിപെടുത്തിയതായി പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു. ചടയമംഗലം എസ്എച്ച്ഒ ഡി ഷിബു കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മനോജ്, എസ് ഐ പ്രിയ, സനൽ, അനീഷ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.