പെണ്ണുകാണാൻ കുറച്ചു ദിവസം മുൻപ് മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവാണ് അക്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഈസമയം വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ ബെംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീഡിയോകോള്‍ ചെയ്തുതരണമെന്ന് യുവാവ് നിര്‍ബന്ധംപിടിച്ചു.
Also read-പെൺസുഹൃത്തിനെച്ചൊല്ലി കൂട്ടുകാർ തമ്മില്‍തല്ലി; പെൺകുട്ടിക്കും മർദനം; ബൈക്ക് അടിച്ചുതകർത്തു
വീട്ടുകാര്‍ ഇതിന് തയ്യാറായില്ല. ഇതോടെ പെണ്‍കുട്ടിയുടെ അനുജത്തിയെ കാണണമെന്നും അനുജത്തിയെ വിവാഹം കഴിച്ച് നല്‍കണമെന്നുമായി യുവാവിന്റെ ആവശ്യം. ഇതും പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് വഴക്കുണ്ടാക്കിയെന്നും ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചെന്നുമാണ് ആരോപണം. പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയിലാണ്.
advertisement
Location :
Idukki,Kerala
First Published :
March 06, 2023 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹാഭ്യര്‍ഥനയുമായി എത്തിയ യുവാവ് അനിയത്തിയെ വിവാഹം കഴിച്ചുകൊടുക്കാനാവശ്യപ്പെട്ട് പിതാവിനെ മർദിച്ചു