തിരുവനന്തപുരം : ബാലരാമപുരത്ത് വനിതാ സുഹൃത്തിനെ ചൊല്ലി കൂട്ടുകാർ തമ്മില്‍ തല്ല്. അക്രമത്തിൽ പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു. മടുവൂർ പാറയിലാണ് നാടകിയ രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് എത്തി മൂവരെയും കസ്റ്റഡിയിലെടുത്തു.
ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി. തുടർന്ന് പെൺകുട്ടിയുമായി ഒരു സുഹൃത്ത് ബൈക്കിൽ മുടവൂർപാറ ജംഗ്ഷനിൽ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പ്രകോപിതനാവുകയും പരസ്പരം വാക്കേറ്റത്തിലാവുകയും പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിക്കുകയുമായിരുന്നു.
Also read-പാലക്കാട് അനുമതിയില്ലാത്ത ഗാനമേള നിര്‍ത്തണമെന്ന് പൊലീസ്; നാട്ടുകാരുമായി കയ്യാങ്കളി
അക്രമത്തിൽ ബൈക്ക് അടിച്ചു തകർത്തു. സംഘർഷാവസ്ഥ നീണ്ടതോടെ നാട്ടുകാർ പ്രകോപിതനായ യുവാവിനെ പിടിച്ചു പൊലീസിനെ വിവരം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.