സന്തോഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊച്ചുമകള്‍ക്കൊപ്പം നിൽക്കാനായി ഇവിടെ എത്തിയതായിരുന്നു വയോധിക. ഇരയായ 80കാരി നിലവിൽ കൽബുർഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള വയോധിക സംസാരിക്കാനുള്ള ആരോഗ്യസ്ഥിതിയിലല്ലെന്ന് എസ് പി ഇഷാ പന്ത് പറഞ്ഞു.
advertisement
ഞായറാഴ്ച കൊച്ചുമകൾ പുറത്തുസമയത്ത് വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സന്തോഷ് ഈ സമയം വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ കൊച്ചുമകൾ സംഭവം നേരിട്ടുകാണുകയായിരുന്നു.
നേരത്തെ അളന്ദ് താലൂക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുൻപെയാണ് വയോധിക അതിക്രമത്തിന് ഇരയായത്. ആദ്യ സംഭവത്തിൽ അശ്ലീല വീഡിയോകൾക്ക് അടിമപ്പെട്ട പ്രതിയെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു.
Location :
First Published :
November 09, 2022 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എൺപതുകാരിയെ കൊച്ചുമകളുടെ സുഹൃത്തായ 28കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു
