TRENDING:

വാറ്റ് ചാരായവുമായി യുവമോർച്ച നേതാവ് പിടിയിൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അഞ്ച് ലിറ്റര്‍ വാറ്റ് ചാരായവുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍.  ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ് സന്തോഷാണ് പിടിയിലായത്.
advertisement

കഴക്കൂട്ടം എക്‌സൈസാണ് ഇയാളെ പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ സന്തോഷിന്റെ സ്കൂട്ടറിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ ചാരായം കണ്ടെടുക്കുകയായിരുന്നു.

പരിശോധയ്ക്കിടെ സന്തോഷും ഒപ്പമുണ്ടായിരുന്ന ബന്ധുവും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം പിടികൂടി.

ചിറയിന്‍കീഴിലും സമീപപ്രദേശങ്ങളിലും അവധി ദിവസങ്ങളില്‍ ചാരായ വില്‍പ്പന സജീവമാണെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വാറ്റ് ചാരായവുമായി യുവമോർച്ച നേതാവ് പിടിയിൽ